വഴുതൂർ കണ്ടയ്ൻമെൻറ് സോണിൽ

വി എസ് സി ജീവനക്കാരന് കൊവിഡ് സ്ഥീരികരിച്ച സാഹചര്യത്തിലാണ് നടപടി

നെയ്യാറ്റിൻകര നഗരസഭയിലെ പതിനേഴാം വാർഡായ വഴുതൂരിനെ കണ്ടയ്ൻമെൻറ് സോണിലാക്കി ജില്ലാ കളക്ടർ നവജ്യോത് സിങ് ഖോസ ഉത്തരവിറക്കി. തിരുവനന്തപുരം വി എസ് എസ് സിയിലെ ജീവനക്കാരനായ വഴുതൂർ സ്വദേശിക്ക് കൊവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് നടപടി. കണ്ടയ്ൻമെന്റ് സോണുകളിൽ അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾക്ക് നിയന്ത്രണങ്ങളോടെ പ്രവർത്തിക്കാൻ ജില്ലാ കളക്ടർ അനുമതി നൽകിയിട്ടുണ്ട്. കൊവിഡ് സ്ഥിരീകരിച്ച വഴുതൂരിലെ എല്ലാ റോഡുകളും പൊലീസ് അടച്ചു. ഇതു വഴിയുള്ള ഗതാഗതവും പൂർണമായും നിരോധിച്ചിട്ടുണ്ട്. എന്നാൽ,ആശുപത്രി ആവശ്യങ്ങൾക്ക് പുറത്തിറങ്ങുന്നതിന് നിയന്ത്രണങ്ങളോടെ അനുമതി നൽകും.വി എസ് എസ് സി യിലെ ട്രെയിനി ജീവനക്കാരന് കൊവിഡ് ബാധിച്ചത് എങ്ങനെയെന്ന് കണ്ടെത്താനായിട്ടില്ല. ഇക്കഴിഞ്ഞ ജൂൺ 29 ന് കൊവിഡ് പരിശോധന നടത്തുകയും ഇന്നലെ രോഗം സ്ഥിരീകരിക്കുകയുമായിരുന്നു. ഉറവിടം അവ്യക്തമായ കേസുകൾ ജില്ലയിൽ വർധിക്കുന്നത് ആശങ്ക ജനിപ്പിക്കുന്നു.കാട്ടാക്കട സ്വദേശിയായ 20 കാരൻ ജൂൺ 23 ന് പൂനൈയിൽ നിന്ന് നെടുമ്പാശ്ശേരിയിൽ മടങ്ങിയെത്തി. ജൂൺ 26ന് കൊവിഡ് പരിശോധന നടത്തുകയും തുടർന്ന് രോഗം സ്ഥിരീകരിക്കുകയുമായിരുന്നു. കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച ബാലരാമപുരം ആലുവിള സ്വദേശിക്ക് യാത്ര പശ്ചാത്തലമില്ല. ജൂൺ 26ന് കൊവിഡ് പരിശോധന നടത്തുകയും തുടർന്ന് കഴിഞ്ഞദിവസം രോഗം സ്ഥിരീകരിക്കുകയായിരുന്നു.കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ നെയ്യാറ്റിൻകരയിൽ പൊലീസ് പരിശോധന കർശനമാക്കി. ജില്ലാ കളക്ടറുടെ നിർദ്ദേശപ്രകാരം രോഗം സ്ഥിരീകരിച്ച വാർഡുകളിലും സമീപപ്രദേശങ്ങളിലും അറിയിപ്പുകളിലൂടെ ജാഗ്രത നിർദ്ദേശം നൽകുന്നുണ്ട്.അതേസമയം, മാരായമുട്ടത്ത് നിന്ന് സേലത്ത് പോയി മടങ്ങിയെത്തിയ ആൾക്ക് കൊവിഡ് സ്ഥീരികരിച്ചു. മാരായമുട്ടത്ത് സ്രവ പരിശോധന ശക്തമാക്കുമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.

You may have missed

Share via
Copy link
Powered by Social Snap