വാഗമണ്ണിൽ നിശാപാർട്ടിയിൽ റെയ്ഡ്; ലഹരിമരുന്നുകൾ പിടികൂടി

വാഗമൺ: വാഗമണ്ണിലെ വട്ടപതാലിലെ റിസോർട്ടിലെ നിശാപാർട്ടിയ്ക്കിടെ നടത്തിയ റെയ്ഡിനിടെ മയക്കുമരുന്ന് പിടികൂടി. സംഭവത്തിൽ 60 പേർ പിടിയിലായെന്നാണ് വിവരം. നർക്കോട്ടിക് സെൽ ആണ് റെയ്ഡ് നടത്തിയത്. അറസ്റ്റിലായവരിൽ 25 സ്ത്രീകളും ഉൾപ്പെട്ടിട്ടുണ്ട്. വട്ടപതാലിലെ ക്ലിഫ് ഇൻ റിസോർട്ടിലാണ് പരിശോധന നടത്തിയത്.
നിശാപാര്‍ട്ടിയില്‍ നിന്ന് എൽഎസ്ഡി, സ്റ്റാമ്പ്, ഹെറോയിൽ, ഗം, കഞ്ചാവ് തുടങ്ങിയവ പിടിച്ചെടുത്തു. എസ്പിക്ക് ലഭിച്ച രഹസ്യ വിവരത്തേത്തുടർന്നായിരുന്നു റെയ്ഡ്. കസ്റ്റഡിയിലുള്ളവരെ ചോദ്യം ചെയ്ത് വരികയാണ്. സമൂഹമാധ്യമങ്ങൾ വഴിയാണ് സംഘം നിശാപാർട്ടിയിലേക്ക് ആളുകളെ ക്ഷണിച്ചതെന്ന് പൊലീസ് പറഞ്ഞു.