വാരിയംകുന്നത്ത് അഹമ്മദ് ഹാജി സവർണ്ണ ഫാസിസത്തെ നേരിട്ട ധീരനായകൻ,പോരാളി…. അഡ്വ സുമേഷ് അച്ചുതൻ

കെ.ജി മനോജ് കുമാർ മരുതംകുഴി

പാലക്കാട്.വാരിയം കുന്നത് അഹമ്മദ് ഹാജി വിവാദത്തിൽ പുതിയ പോർമുഖം തുറന്ന് OBc കോൺഗ്രസ് നേതാവ് അഡ്വ.സുമേഷ് അച്ചുതൻ

സവർണവെറിയുടെ ആഴത്തിലുള്ള മുഖം കേരള സമൂഹത്തിന് മുന്നിലും, പുതിയ തലമുറയ്ക്കും പരിചയമാകും എന്ന ഭയമാണ് സംഘപരിവാറിന് , ഈഴവരാദി പിന്നാക്ക വിഭാഗങ്ങൾക്ക് ക്ഷേത്രപ്രവേശന നിഷേധവും, കാർഷിക മേഖലയിലെ പിന്നാക്ക കാരായ കുടിയാൻമാരുടെ നേരെ നടത്തിയ സമാനതകളില്ലാത്ത കൊടിയ പീഡനങ്ങളുമാണ് മലബാർ കലാപത്തിന് പിന്നിൽ,

അത് ഹിന്ദു.. മുസ്ളിം ലഹളയായി ചിത്രീകരിക്കുന്നത്, ചരിത്രത്തെ അവഹേളിക്കുന്നതിന് തുല്യം, ചിത്രീകരണം തടസപ്പെടുത്താനാണ് സംഘപരിവാർ നീക്കമെങ്കിൽ സംരക്ഷണം നൽകാൻ OBC കോൺഗ്രസ് തയ്യാറാകുമെന്നും സുമേഷ് അച്ചുതൻ പറഞ്ഞു,

സംസ്ഥാനത്ത് ക്രമസമാധാന പ്രശ്നത്തിലേക്ക് കടക്കും വിധം വാരിയം കുന്നത്ത് അഹമ്മദ് ഹാജി വിവാദം കത്തുന്നു, സംഘപരിവാർ സംഘടനകൾ ഒരു വശത്തും ദളിത് പിന്നാക്ക മുസ്ളിം വിഭാഗങ്ങൾ മറുവശത്തും എന്ന നിലയിലേക്ക് കാര്യങ്ങൾ നീങ്ങുന്നു,

അഡ്വ സുമേഷ് അച്ചുതന്റെ പ്രസ്താവനയോടെ കോൺഗ്രസും ഇ വിവാദത്തിൽ മുന്നിലേക്ക് എത്തിക്കഴിഞ്ഞു എന്ന് വേണം അനുമാനിക്കാൻ, വരും ദിവസങ്ങളിൽ കൂടുതൽ സംഘടനകൾ ഇ വിഷയം ഏറ്റെടുക്കുകയും, ക്രമസമാധാന പ്രശ്നത്തിലേക്ക് കടക്കുമോ എന്നും സർക്കാരിന് ആശങ്കയുണ്ട്

ശിവഗിരി സർക്യൂട്ട് പിൻവലിച്ച സർക്കാർ നടപടിക്കെതിരെ കഴിഞ്ഞ ദിവസങ്ങളിൽ തിരുവനന്തപുരത്തെ ഇളക്കിമറിച്ച് അരുവിപ്പുറം മുതൽ ശിവഗിരി വരെ 80 കിലോമീറ്റർ ധർമ്മയാത്ര എന്ന പേരിൽ കാൽനടയാത്ര സമരം അടക്കം നടത്തി പിന്നാക്ക ദളിത് ആദിവാസി മേഖലയിൽ ശക്തമായ സ്വാധീനമുള്ള നേതാവായിട്ടാണ് സുമേഷ് അച്ചുതനെ വിലയിരുത്തപ്പെടുന്നത്

Share via
Copy link
Powered by Social Snap