വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു

കോട്ടയം: പൊൻകുന്നത്ത് ഞായറാഴ്ച ഉണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ  ചികിത്സയിലായിരുന്നയാൾ മരിച്ചു. പൊൻകുന്നം പാട്ടുപാറ തോണിക്കുഴിയിൽ ബേബിച്ചൻ(59) ആണ് മരിച്ചത്. കൊല്ലം ദിണ്ടിഗൽ ദേശീയപാതയിൽ പൊൻകുന്നം കെ.വി.എം.എസ് ജംഗ്ഷനിൽ വച്ചായിരുന്നു അപകടം. സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന ബേബിച്ചനെ നിയന്ത്രണം വിട്ട കാറിടിക്കുകയായിരുന്നു. 

അപകടത്തിൽ സ്കൂട്ടറിലിടിച്ച ശേഷം കാർ കീഴ്മേൽ മറിഞ്ഞിരുന്നു. സ്കൂട്ടറിൽ ബേബിച്ചന് ഒപ്പമുണ്ടായിരുന്ന ബന്ധുവായ ജസ്റ്റിനും, കാറോടിച്ചിരുന്ന ഇടുക്കി പുളിയന്മല ഹിൽടോപ്പ് വലിയ അയ്യത്ത് അനീസയ്ക്കും പരിക്കേറ്റിരുന്നു. 

Share via
Copy link
Powered by Social Snap