വിക്രം ആരാധകരെ ആവേശം കൊള്ളിക്കുന്ന വാർത്ത ; കോബ്ര ഒരുങ്ങുന്നു

ചിയാന്‍ വിക്രം  നായകനാകുന്ന   ഏറ്റവും  പുതിയ  ചിത്രം   കോബ്രയുടെ    ഡബ്ബിങ്    വിജയദശമി   ദിനമായ   ഇന്ന്  തുടങ്ങി.  ഡബ്ബിങ്  സ്റ്റുഡിയോയില്‍   പ്രത്യേക  പൂജ  നടത്തിക്കൊണ്ടാണ്    ചിത്രത്തിന്‍റെ  അണിയറപ്രവര്‍ത്തകര്‍    ഡബ്ബിങ്   ജോലികള്‍  ആരംഭിച്ചത്.   സെവന്‍  സ്ക്രീന്‍   സ്റ്റുഡിയോസ്   ആണ്   ഈ  വിവരം    സോഷ്യല്‍  മീഡിയയിലൂടെ   അറിയിച്ചത്.അമാനുഷിക കഥ പറയുന്ന      ത്രില്ലര്‍   ചിത്രമായ കോബ്ര  വിക്രമിന്‍റെ  ആരാധകര്‍  ഏറെ  പ്രതീക്ഷയോടെ   കാത്തിരിക്കുന്ന   ചിത്രമാണ്. 

2021   ഏപ്രിലില്‍  ആയിരിക്കും    ചിത്രം റിലീസ്  ചെയ്യുക . അജയ്  ജ്ഞാനമുത്തു  സംവിധാനം  ചെയ്യുന്ന   കോബ്രയില്‍   നായികയാകുന്നത്  ശ്രീനിധി  ഷെട്ടിയാണ്.  ക്രിക്കറ്റ് താരം ഇർഫാൻ പത്താൻ വില്ലൻ വേഷത്തിലെത്തുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ഇർഫാൻ പത്താന്‍റെ അരങ്ങേറ്റ സിനിമ കൂടിയാണിത്. 25 വ്യത്യസ്ത വേഷത്തിലാണ് വിക്രം കോബ്രയിൽ പ്രത്യക്ഷപ്പെടുന്നതെന്നാണ് സൂചന. മണിരത്നത്തിന്‍റെ  സ്വപ്ന  ചിത്രമായ  പൊന്നിയിന്‍  സെല്‍വനിലും   വിക്രം   അഭിനയിക്കുന്നുണ്ട്. 

ആര്‍.എസ്  വിമല്‍  സംവിധാനം  ചെയ്യുന്ന  കര്‍ണ്ണന്‍  ആണ്    വിക്രമിന്‍റെ  പൂര്‍ത്തിയാകാനുള്ള  മറ്റൊരു  ചിത്രം.  കൊറോണ  വൈറസ്  ബാധയെത്തുടര്‍ന്നു   മാര്‍ച്ചില്‍    റഷ്യയിലെ   ചിത്രീകരണം   തിരക്കിട്ട്   പൂര്‍ത്തിയാക്കി  സഘം   നാട്ടിലേക്കു  മടങ്ങിയിരുന്നു. ഏ.ആര്‍   രഹ്മാന്‍  ആണ്  കോബ്രയ്ക്കു   വേണ്ടി  സംഗീതം  ഒരുക്കുന്നത്.

Share via
Copy link
Powered by Social Snap