വിക്രം ലാൻഡറിന്റെ ആദ്യ ഭ്രമണപഥ മാറ്റവും വിജയം; ചരിത്രം കുറിക്കാൻ ഇനി നാല് നാൾ

ബെംഗളൂരു: ചന്ദ്രയാൻ രണ്ട് വിക്രം ലാൻഡറിന്‍റെ ആദ്യ ഘട്ട ഭ്രമണപഥ താഴ്ത്തൽ വിജയകരമായി പൂർത്തിയായി. രാവിലെ 08:50ന് നാല് സെക്കൻഡ് നേരം വിക്രമിലെ പ്രൊപ്പൽഷൻ സിസ്റ്റം പ്രവർത്തിപ്പിച്ചാണ് ഭ്രമണപഥ മാറ്റം പൂർത്തിയാക്കിയത്. നിലവിൽ ചന്ദ്രനിൽ നിന്ന് 104 കിലോമീറ്റർ അടുത്ത ദൂരവും 128 കിലോമീറ്റർ അകന്ന ദൂരവുമായിട്ടുള്ള ഭ്രമണപഥത്തിലാണ് ഉപഗ്രഹം ഇപ്പോൾ. നാളെ രാവിലെ മൂന്നരയ്ക്കും നാലരയ്ക്കും ഇടയിലായിരിക്കും അടുത്ത ഭ്രമണപഥ താഴ്ത്തൽ.സെപ്റ്റംബർ ഏഴിന് പുലർച്ചെ ഒന്ന് മുപ്പതിനും രണ്ട് മണിക്കും ഇടയിലാണ് വിക്രം ലാൻഡർ ചന്ദ്രോപരിതലത്തിൽ സോഫ്റ്റ് ലാൻഡിംഗ് നടത്തുക. 

Leave a Reply

Your email address will not be published.