വിദ്യാര്ത്ഥിയുമായി കാറില് ലൈംഗിക ബന്ധം, കുറ്റംസമ്മതിച്ച് അധ്യാപിക!

തന്‍റെ കാറിലും വീട്ടിലും വച്ച് വിദ്യാര്‍ത്ഥികളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട ഹൈസ്‍കൂള്‍ അധ്യാപിക ഒടുവില്‍ കുറ്റം സമ്മതിച്ചു. അമേരിക്കയിലെ ഓഹായിയോയിലാണ് സംഭവം. ഒഹായോയിലെ ക്യൂയാഹോഗാ കൗണ്ടിയിലാണ് സംഭവം. ക്ലെവ്ലാന്‍ഡ് സിറ്റിയിലെ ബെഡ്ഫോർഡ് ഹൈസ്‍കൂളിലെ അധ്യാപിക ലോറ ഡങ്കർ (30) ആണ് വിദ്യാര്‍ത്ഥികളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതിനെ തുടര്‍ന്ന് അറസ്റ്റിലായത്. ക്യൂയാഹോഗാ കൗണ്ടി കോമൺ പ്ലീസ് കോടതിയിലാണ് അധ്യാപികയുടെ കുറ്റസമ്മതം എന്ന് ക്ലെവ് ലാന്‍ഡ് 19 ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്യുന്നു.

അധ്യാപികയും വിദ്യാർത്ഥിയും തമ്മിലുള്ള അനുചിതമായ ബന്ധത്തെക്കുറിച്ച് സ്‍കൂളില്‍ നിന്നും കിട്ടിയ രഹസ്യവിവരത്തെ തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് ഞെട്ടിപ്പിക്കുന്ന കഥകള്‍ പുറത്തുവന്നത്. ഒരു വര്‍ഷത്തോളം തന്‍റെ കാറിലും വീട്ടിലും വച്ച് ഡങ്കര്‍ വിദ്യാര്‍ത്ഥികളെ ലൈംഗികമായി ഉപയോഗിച്ചെന്നായിരുന്നു കണ്ടെത്തല്‍. ഈ അനധികൃത ബന്ധം 2018 നവംബറിൽ ആരംഭിച്ച് 2019 നവംബർ വരെ തുടർന്നുവെന്ന് അധികൃതർ പറയുന്നു.

ഒരു വിദ്യാര്‍ത്ഥിയെ തന്‍റെ കാറില്‍ വച്ചും മറ്റ് രണ്ടുപരെ തന്‍റെ വീട്ടിലെത്തിച്ചും ഇവര്‍ പീഡിപ്പിച്ചെന്നായിരുന്നു കേസ്. സ്‍കൂള്‍ സമയത്തിനു മുമ്പ് വിദ്യാര്‍ത്ഥിയുമായി കാറില്‍ പുറത്തുപോയ ശേഷമായിരുന്നു ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടത്. കൗമാരക്കാരിലൊരാളുമായി നാല് തവണയും മറ്റൊരാളുമായി രണ്ടുതവണയും ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടുവെന്നും ഇതില്‍ മൂന്നു തവണയും കാറില്‍ വച്ചായിരുന്നുവെന്നും പറയുന്നു. 

വിചാരണ തുടങ്ങി ആദ്യഘട്ടത്തില്‍ ഡങ്കര്‍ കുറ്റം നിഷേധിച്ചിരുന്നു. സംഭവം പുറത്തായതിനെ തുടര്‍ന്ന് 2019 ഡിസംബർ 4 ന് ഡങ്കർ സ്ഥാനത്തു നിന്ന് രാജിവച്ച ഇവരെ അതേ ദിവസം തന്നെ അറസ്റ്റ് ചെയ്‍തിരുന്നു. 2020 ജനുവരിയില്‍ 5,000 ഡോളർ ബോണ്ടില്‍ ഡങ്കറിന് കോടതി ജാമ്യം നല്‍കിയിരുന്നു. നിലവില്‍ 10 വര്ഷം വരെ തടവിനുള്ള കുറ്റങ്ങലാണ് ലോറയ്ക്കെതിരെ ചുമത്തിയിരിക്കുന്നത്. ഇവര്‍ക്കുള്ള ശിക്ഷ നവംബറില്‍ കോടതി വിധിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. 

Share via
Copy link
Powered by Social Snap