വിധിയിൽ തൃപ്തനല്ല; ചാക്കോ ശിക്ഷിക്കപ്പെടണമെന്ന് കെവിന്റെ അച്ഛൻ

കോട്ടയം: വിധിയിൽ പൂർണ തൃപ്തനല്ലെന്ന് കെവിന്‍റെ അച്ഛൻ രാജൻ ജോസഫ്. മൂന്നോ നാലോ പേർക്ക് വധശിക്ഷ ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. കേസ് അന്വേഷിച്ച എസ്.പി ഹരിശങ്കർ ഉൾപ്പെടെ എല്ലാവരോടും നന്ദിയുണ്ട്. നീനുവിന്‍റെ അച്ഛൻ ചാക്കോയ്ക്ക് ശിക്ഷ ലഭിക്കണമെന്നും അതിനായി നിയമ പോരാട്ടം തുടരുമെന്നും കെവിന്‍റെ അച്ഛൻ പറഞ്ഞു.

കേരളത്തിലെ ആദ്യ ദുരഭിമാന കൊലക്കേസിലെ പത്ത് പ്രതികൾക്കും ഇരട്ട ജീവപര്യന്തം തടവിനാണ് കോടതി വിധിച്ചത്. കോട്ടയം പ്രിൻസിപ്പൽ സെഷൻസ് കോടതിയുടേതാണ് വിധി.  പ്രതികളുടെ പ്രായം കണക്കിലെടുത്താണ് വധശിക്ഷ ഒഴിവാക്കിയതെന്ന് കോടതി വ്യക്തമാക്കി. ഇരട്ട ജീവപര്യന്തത്തിന് പുറമെ എല്ലാ പ്രതികളും 40000 രൂപ വീതം പിഴയൊടുക്കാനും കോടതി വിധിയിലുണ്ട്.

ഇത്തരത്തിൽ ലഭിക്കുന്ന ഒരു ലക്ഷം രൂപ കേസിലെ മുഖ്യസാക്ഷിയും കെവിനൊപ്പം തട്ടിക്കൊണ്ടുപോകപ്പെട്ടയാളുമായ അനീഷ് സെബാസ്റ്റ്യന് നൽകാനും കോടതി വിധിച്ചു. ബാക്കി തുക നീനുവിനും കെവിന്‍റെ അച്ഛനുമായി വീതിച്ചു നൽകണം. 2018 മേയ് 27 നാണ് കോട്ടയം നട്ടാശേരി പ്ലാത്തറ വീട്ടില്‍ കെവിനെ(24) ചാലിയേക്കര തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

2 thoughts on “വിധിയിൽ തൃപ്തനല്ല; ചാക്കോ ശിക്ഷിക്കപ്പെടണമെന്ന് കെവിന്റെ അച്ഛൻ

Leave a Reply

Your email address will not be published.

Share via
Copy link
Powered by Social Snap