വിനായക ചതുർഥി: ഹൈദരാബാദിൽ പടക്കം പൊട്ടിക്കുന്നതിന് നിയന്ത്രണം

ഹൈ​ദ​രാ​ബാ​ദ്: ഹൈ​ദ​രാ​ബാ​ദിൽ വി​നാ​യ​ക ച​തു​ര്‍​ഥി ആ​ഘോ​ഷ​ങ്ങ​ള്‍​ക്കുള്ള ഒ​രു​ക്കങ്ങൾ തുടങ്ങി ക​ഴി​ഞ്ഞു. എന്നാ​ൽ ആ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് പ​ട​ക്കം പൊ​ട്ടി​ക്കു​ന്ന​തി​ന് ഹൈ​ദ​രാ​ബാ​ദ് പൊലീ​സ് നി​യ​ന്ത്ര​ണം ഏർപ്പെടുത്തി. റോ​ഡു​ക​ളി​ലും പൊ​തു​യി​ട​ങ്ങ​ളി​ലും പ​ട​ക്കം പൊ​ട്ടി​ക്കു​ന്ന​തി​നാ​ണ് നി‍​യ​ന്ത്ര​ണം.സെ​പ്റ്റം​ബ​ർ ര​ണ്ടു രാ​വി​ലെ ആ​റു മു​ത​ൽ സെ​പ്റ്റം​ബ​ർ 12 വ​രെ​യാ​ണ് ക​ർ​ശ​ന വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യ​തെ​ന്ന് പൊലീ​സ് ക​മ്മീ​ഷ​ണ​ർ അ​ഞ്ചാ​നി കു​മാ​ർ അ​റി​യി​ച്ചു. നി​ര്‍​ദേ​ശ​ങ്ങ​ള്‍ ലം​ഘി​ക്ക​പ്പെ​ട്ടാ​ൽ ക​ർ​ശ​ന ന​ട​പ​ടി എ​ടു​ക്കു​മെ​ന്ന് പൊലീ​സ് അ​റി​യി​ച്ചു. സെ​പ്റ്റം​ബ​ർ ര​ണ്ടി​നാ​ണു വി​നാ​യ​ക ച​തു​ർ​ഥി.

Leave a Reply

Your email address will not be published.