വിപ്ലവമായാലും, പ്രണയമായാലും ഞങ്ങള്ക്ക് ഒരൊറ്റ നയം ഉള്ളു…’എല്ലാം ശരിയാകും’ ; ആസിഫ് അലി

എല്ലാം ശരിയുമെന്ന എല്‍ഡിഎഫിന്റെ മുദ്രാവാക്യവുമായി സാമ്യമുള്ള സിനിമയുടെ പോസ്റ്റര്‍ പങ്കുവെച്ചുകൊണ്ടാണ് ആസിഫ് അലി   ഫേസ്ബുക്കില്‍  കുറിച്ചിരിക്കുന്നത്.

രാഷ്ട്രീയമായാലും, കുടുംബമായാലും, വിപ്ലവമായാലും, പ്രണയമായാലും ഞങ്ങള്‍ ഡിവൈഎഫ്‌ഐ കാര്‍ക്ക് ഒരൊറ്റ നയം ഉള്ളു.. ‘എല്ലാം ശരിയാകും’ എന്നാണ് ആസിഫ് അലി സിനിമ പോസ്റ്ററിനൊപ്പം കുറിച്ചത്. ഇന്ന് രാവിലെ, ”ഇന്ന് വൈകുന്നേരം അഞ്ചുമണിക്ക് ഞാന്‍ എന്റെ നയം വ്യക്തമാക്കും” എന്ന് പറഞ്ഞ് ആസിഫ് അലി ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു.

ചിത്രത്തില്‍ രജിഷ വിജയനാണ് ആസിഫിന്റെ നായികയായി എത്തുന്നത്. സെന്‍ട്രല്‍ പിക്ടചേഴ്‌സിന്റെ ബാനറില്‍ ജിബു ജേക്കബാണ് സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് തോമസ് തിരുവല്ലയാണ്. ശ്രീജിത്ത് നായര്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ കഥ-തിരക്കഥ ഷാരിസ്,ഷാല്‍ബിന്‍,നെബിന്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍വഹിച്ചിരിക്കുന്നത്. ഔസേപ്പച്ചനാണു സംഗീതം.

മുകേഷിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കൊല്ലത്തെത്തിയ ആസിഫ് അലിക്ക് വന്‍സ്വീകാര്യത നേടിയിരുന്നു. തീരദേശ മേഖലയില്‍ ആസിഫ് അലി നടത്തിയ തെരഞ്ഞെടുപ്പ് പ്രചരണം പ്രവര്‍ത്തകരെ ആവേശത്തിലാഴ്ത്തി. നൂറ് കണക്കിന് ബൈക്കുകളുടെ അകമ്പടിയോടു കൂടി തങ്കശ്ശേരിയില്‍ നിന്നായിരുന്നു റോഡ് ഷോ ആരംഭിച്ചത്.

എല്ലാവരുടെയും സ്‌നേഹവും സന്തോഷവും കാണുമ്പോള്‍ മുകേഷ് വീണ്ടും ജയിക്കുമെന്ന് ഉറപ്പുണ്ടെന്ന് ആസിഫ് അലി പ്രചാരണ പ്രസംഗത്തില്‍ വ്യക്തമാക്കിയിരുന്നു.

Share via
Copy link
Powered by Social Snap