വിയ്യൂര് സെൻട്രൽ ജയിലിൽ വീണ്ടും തടവുകാർ ഏറ്റുമുട്ടി; ഒരാളുടെ തലക്ക് പരിക്കേറ്റു

കണ്ണൂർ: വിയ്യൂര്‍ സെൻട്രൽ ജയിലിൽ വീണ്ടും തടവുകാർ ഏറ്റുമുട്ടി. ഒരാളുടെ തലക്ക് പരിക്കേറ്റു. ജയിലിലെ അടുക്കള ജോലി ചെയ്യുന്ന തടവുകാരാണ് ഏറ്റുമുട്ടിയത്. ഗുണ്ടാ നിയമപ്രകാരം ജയിൽ ശിക്ഷ അനുഭവിക്കുന്ന കൊല്ലം ശക്തികുളങ്ങര സ്വദേശി നിഥിൻ ദാസ്, മലപ്പുറം വളാഞ്ചേരി സ്വദേശി മുഹമ്മദ് സാദിഖ് എന്നിവരാണ് തമ്മിൽ തല്ലിയത്.മുഹമ്മദ് സാദിഖിന്റെ തലക്ക് പരിക്കേറ്റു. ഇയാളെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഗ്ലാസ് കഴുകുന്നത് സംബന്ധിച്ച തർക്കമാണ് ഏറ്റുമുട്ടലിലെത്തിയത്. സംഭവത്തിൽ വിയ്യൂർ പൊലീസ് കേസെടുത്തിട്ടുണ്ട്. നേരത്തെ കൊലക്കേസിലെ പ്രതികൾ ജയിലില്‍ ഏറ്റുമുട്ടിയിരുന്നു.

Share via
Copy link
Powered by Social Snap