വിവാഹത്തിനൊരുങ്ങി സീരിയൽ താരം റെബേക്ക സന്തോഷ്; ഹൽദി ചിത്രങ്ങൾ

സീരിയൽ നടി റെബേക്ക സന്തോഷ് വിവാഹിതയാകുന്നു. കസ്തൂരിമാൻ എന്ന പരമ്പരയിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് റെബേക്കാ സന്തോഷ്. യുവ സംവിധായകൻ ശ്രീജിത്ത് വിജയനാണ് വരൻ. ഏറെ നാളുകളായി റെബേക്കയും ശ്രീജിത്തും തമ്മിൽ പ്രണയത്തിലായിരുന്നു. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് നടിയുടെ ഹൽദി ആഘോഷ വീഡിയോണ്.

താരം തന്നെയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. റെബേക്കയ്ക്ക് ആശംസയുമായി ആരാധകരും സുഹൃത്തുക്കളും രംഗത്തെത്തിയിട്ടുണ്ട്. ദിവസങ്ങൾക്ക് മുമ്പായിരുന്നു ഇവരുടെ വിവാഹനിശ്ചയം കഴിഞ്ഞത്. വിവാഹ നിശ്ചയത്തിന്‍റെ വിശേഷങ്ങളും റെബേക്ക തന്നെയാണ് തന്‍റെ ആരാധകരോട് പങ്കുവെച്ചത്. ഒടുവിൽ വിവാഹ നിശ്ചയം കഴിഞ്ഞു എന്ന് കുറിച്ച് കൊണ്ടാണ് സന്തോഷ വാർത്ത പ്രേക്ഷകരെ അറിയിച്ചത്.

Share via
Copy link
Powered by Social Snap