വിവാഹ ശേഷം ‘സിഐഡി ഷീല’യായി മിയയുടെ തിരിച്ചു വരവ്

മിയയെ നായികയാക്കി സൈജു എസ് എസ് ഒരുക്കുന്ന പുതിയ ചിത്രമാണ് സിഐഡി ഷീല. ചിത്രത്തിന്റെ മോഷൻ പോസ്റ്റർ പുറത്തിറങ്ങി. ടൈറ്റിൽ കഥാപാത്രത്തെയാണ് ചിത്രത്തിൽ മിയ അവതരിപ്പിക്കുന്നത്. ഇര എന്ന ചിത്രത്തിന്റെ സംവിധായകനാണ് സൈജു എസ് എസ്.

നവീൻ ജോൺ ആണ് ഷീലയുടെയും തിരക്കഥാകൃത്ത്. ദിനേശ് കൊല്ലപ്പള്ളി നിർമിക്കുന്ന CID ഷീലയുടെ എഡിറ്റിങ് മഹേഷ് നാരായണൻ ആണ്. രാജീവ് വിജയ് ക്യാമറയും പ്രകാശ് അലക്സ് മ്യൂസിക്കും കൈകാര്യം ചെയ്യുന്നു. പ്രൊഡക്ഷൻ കൺട്രോളർ സതീഷ് കാവിൽ കോട്ട.

അൽ മല്ലു എന്ന ചിത്രത്തിലാണ് മിയ ഒടുവിൽ അഭിനയിച്ചത്. കോബ്ര, കാണാന്മില്ല, എന്നിവയാണ് അണിയറയിൽ ഒരുങ്ങുന്ന മിയയുടെ ചിത്രങ്ങൾ

Share via
Copy link
Powered by Social Snap