വി എസ് എസ് സി ഡയറക്ടർ ഡോ. എസ് സോമനാഥിന് ദേശീയ പുരസ്കാരം

തിരുവനന്തപുരം> ദേശീയ എയറോനോട്ടിക്കൽ പുരസ്കാരം പ്രമുഖ ബഹിരാകാശ ശാസ്ത്രജ്ഞനും വി എസ് എസ് സി ഡയറക്ടറുമായ ഡോ. എസ് സോമനാഥിന്. ബഹിരാകാശ ശാസ്ത്ര ഗവേഷണ രംഗത്തെ സംഭാവനകൾ പരിഗണിച്ച് എയ്റോനോട്ടിക്കൽ  സൊസൈറ്റി ഓഫ് ഇന്ത്യ നൽകുന്നതാണ് പുരസ്കാരം .

വിശിഷ്ട നേതൃപാടവത്തിനുള്ള പുരസ്കാരം ഐഎസ് ആർ ഒ ചെയർമാൻ ഡോ കെ ശിവൻ നേടി. വിക്ഷേപണ സാങ്കേതിക വിദ്യാ രംഗത്തെ സംഭാവന കൂടി പരിഗണിച്ചാണ് അവാർഡ്. ഒരു ലക്ഷം രൂപയും സർട്ടിഫിക്കറ്റും അടങ്ങുന്നതാണ് അവാർഡ്.

വി എസ് എസ് സി (എസ്ടിസി) പ്രോഗ്രാം ഡയറക്ടർ ഡോ ജി അയ്യപ്പന് ബിരൺ റോയി സ്പേയ്സ് സയൻസ് പുരസ്കാരം ലഭിച്ചു.
സ്വർണ ജയന്തി പുരസ്കാരത്തിന് എൽപിഎസ് സി ശാസ്ത്രജ്ഞൻ മനുവാര്യർ അർഹനായി.

പുരസ്കാരങ്ങൾ സൊസൈറ്റി വാർഷിക സമ്മേളനത്തിൽ വിതരണം ചെയ്യുമെന്ന് സെക്രട്ടറി യതീന്ദ്രകുമാർ അറിയിച്ചു.
 

Leave a Reply

Your email address will not be published.