വീടാക്രമിച്ച കേസില് എസ്ഐയെ ഭീഷണിപ്പെടുത്തിയ സംഘത്തിലെ മുഖ്യപ്രതി പിടിയില്

കോഴിക്കോട്: നാദാപുരത്ത് ക്വട്ടേഷന്‍ സംഘം വീടാക്രമിച്ച കേസില്‍ പൊലീസിനെ വെല്ലുവിളിച്ച് വിഡിയോ ചിത്രീകരിച്ച പ്രധാനപ്രതി അറസ്റ്റില്‍. കണ്ണൂര്‍ നാറാത്ത് സ്വദേശി എം. ഷമീമാണ് പിടിയിലായത്. കേസില്‍ പ്രതിയായതിനു പിന്നാലെയാണു ഭീഷണി മുഴക്കി ഇയാള്‍ ഇന്‍സ്റ്റഗ്രാമില്‍ വിഡിയോ പോസ്റ്റ് ചെയ്തത്. പ്രതിയുടെ ഭീഷണി വിഡിയോയെക്കുറിച്ച് പൊലീസ് അന്വേഷണം നടത്തിവരുകയായിരുന്നു.

നാദാപുരം എസ്‌ഐയെയാണു പ്രതി ഭീഷണിപ്പെടുത്തിയത്. എസ്‌ഐ സൂക്ഷിച്ചു കളിക്കണം, അല്ലെങ്കില്‍ ജീവനു ഭീഷണിയാണ്. നാദാപുരംകാരും സൂക്ഷിക്കണം എന്നും വിഡിയോയില്‍ പറയുന്നു. പണമിടപാടിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ ചൊവ്വാഴ്ച രാത്രി ക്വട്ടേഷന്‍ സംഘം കടമേരി സ്വദേശിയുടെ വീട് ആക്രമിക്കുകയായിരുന്നു. കണ്ണൂരിലെ ബന്ധുവീട്ടില്‍ നിന്നാണ് ഷമീമിനെ പിടികൂടിയത്. സംഭവത്തില്‍ എട്ടുപേര്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു

Share via
Copy link
Powered by Social Snap