വീടിന്റെ പടികൾ തെക്കോട്ടാണോ ? എങ്കിൽ…

വാസ്തുപരമായി പടികളുടെ ദിശ നിശ്ചയിക്കുമ്പോൾ തെക്കോട്ടു കയറുകയും ഇറങ്ങുകയും ചെയ്യരുതെന്ന് പറയപ്പെടുന്നു. തെക്കോട്ടും വടക്കോട്ടും മുഖമുള്ള വീടുകളിലേക്ക് കിഴക്കു നിന്നോ പടിഞ്ഞാറ് നിന്നോ ആണ് പടികൾ വരേണ്ടത് . അതായത് പ്രധാന വാതിൽ തെക്കോട്ടോ വടക്കോട്ടോ ആയാലും പടികൾ കയറുന്നതും ഇറങ്ങുന്നതും കിഴക്കു നിന്നോ പടിഞ്ഞാറ് നിന്നോ ആവണം എന്നർഥം.

തെക്കോട്ടാണ് പടികൾ നിർമിക്കാൻ  ഉദ്ദേശിക്കുന്നതെങ്കിൽ   കിഴക്കോട്ടോ പടിഞ്ഞാറോട്ടോ കൂടി പടികൾ നിർമിച്ചാൽ മതിയാവും. ഗോവണിയുടെ കാര്യത്തിലും ഈ കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. ഗോവണി കയറിത്തുടങ്ങുന്നതു തെക്കോട്ടാവാൻ പാടില്ല. പടികളുടെ എണ്ണത്തിലും ചില കാര്യങ്ങൾ ശ്രദ്ധിക്കണം . 2 , 4 , 6, 8  എന്നിങ്ങനെ ഇരട്ട സംഖ്യയാണ് പടികൾക്ക് അനുയോജ്യം .

Share via
Copy link
Powered by Social Snap