വീടിന് തീപിടിച്ചു; പുക ശ്വസിച്ച് ഒരു കുടുംബത്തിലെ നാല് പേർ മരിച്ചു

ന്യൂ​ഡ​ല്‍​ഹി: തീ​പി​ടു​ത്ത​ത്തെ തു​ട​ർ​ന്ന് ഒ​രു കു​ടും​ബ​ത്തി​ലെ നാ​ലു പേ​ര്‍​ക്ക് ദാ​രു​ണാ​ന്ത്യം. ചൊ​വ്വാ​ഴ്ച രാ​വി​ലെ ഡ​ല്‍​ഹി​യി​ലെ ഓ​ൾ​ഡ് സീ​മാ​പു​രി മേ​ഖ​ല​യി​ലാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. വീ​ടി​ന്‍റെ മൂ​ന്നാം നി​ല​യി​ല്‍ നി​ന്നു​മാ​ണ് മൃ​ത​ദേ​ഹ​ങ്ങ​ള്‍ ക​ണ്ടെ​ത്തി​യ​ത്.

പു​ക ശ്വ​സി​ച്ച​താ​ണ് മ​ര​ണ​കാ​ര​ണം. ഹോ​രി​ലാ​ല്‍ (58), ഭാ​ര്യ റീ​ന (55), മ​ക​ന്‍ ആ​ഷു (24), മ​ക​ള്‍ രോ​ഹി​ണി (18) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. മൃ​ത​ദേ​ഹ​ങ്ങ​ള്‍ പോ​സ്റ്റു​മോ​ര്‍​ട്ട​ത്തി​നാ​യി ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി. സം​ഭ​വ​ത്തി​ല്‍ പൊലീസ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Share via
Copy link
Powered by Social Snap