വീട്ടുജോലിക്കാരിയായി നിന്ന് മോഷണം; ഇതുവരെ 44 കേസുകള്, മുംബൈയില് 34 കാരി പിടിയില്

മുംബൈ: തുടര്‍ച്ചയായി മോഷണങ്ങള്‍ നടത്തിവരുന്ന 34 കാരിയെ പിടികൂടി മുംബൈ പൊലീസ്. 1990കള്‍ മുതല്‍ തുടര്‍ച്ചയായിമോഷണം നടത്തി വരുന്ന വനിത ഗെയ്ക്ക്വാദിനെയാണ് മുംബൈ പൊലീസ് അറസ്റ്റ് ചെയ്തത്. വീട്ടുജോലി വാഗ്ദാനം ചെയ്ത് വീട്ടില്‍ കയറിപ്പറ്റി, ജോലി ആരംഭിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ മോഷണം നടത്തി മുങ്ങുകയാണ് ഇവരുടെ രീതി. 

ഒക്ടോബര്‍ 19ന് ബാന്ദ്രയിലെ ഒരു വ്യവസായിയുടെ വീട്ടില്‍ നിന്ന് പണവും സ്വര്‍ണ്ണവും വജ്രാഭരണങ്ങളുമടക്കം 1.8 ലക്ഷം രൂപ വില വരുന്ന വനസ്തുക്കള്‍ മോഷ്ടിച്ചിരുന്നു. മറ്റൊരാളുടെ സഹായത്തോടെയാണ് ഇവര്‍ ഇത് ചെയ്തത്. വ്യവസായി നല്‍കിയ പരാതിയില്‍ അന്വേഷണം നടത്തിയ പൊലീസ് ഞായറാഴ്ചയാണ് വനിതയെയും സഹായിയെയും പിടികൂടിയത്.

വ്യവസായിയുടെ വീട്ടിലെ സിസിടിവി ക്യാമറയില്‍ നിന്നുള്‌ല ദൃശ്യങ്ങളില്‍ നിന്നാണ് വനിതയെ തിരിച്ചറിഞ്ഞത്. ഇവരല്‍ നിന്ന് മോഷ്ടിച്ച വസ്തുക്കള്‍ പിടിച്ചെടുത്തു. ഓഗസ്റ്റില്‍ അദ്ധേരിയില്‍ മോണം നടത്തിയ കേസില്‍ പിടിയിലായ ഇവര്‍ ജാമ്യം നേടി പുറത്തിറങ്ങിയിരുന്നു. 1990കള്‍ മുതല്‍ 44 മോഷണങ്ങള്‍ ഇവര്‍ നടത്തിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. 2019 ല്‍ മറ്റൊരു 5.3 ലക്ഷം രൂപ വില വരുന്ന സ്വര്‍ണ്ണാഭരണങ്ങള്‍ മോഷ്ടിച്ചതിന് ഇവരെ അറസ്റ്റ് ചെയ്തിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി. 

Share via
Copy link
Powered by Social Snap