വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ എൽ കെ ജി വിദ്യാർത്ഥിനി കിണറ്റിൽ വീണ് മരിച്ചു

കോഴിക്കോട്: ഫറോക്കിൽ എൽ കെ ജി വിദ്യാർത്ഥിനി  കിണറ്റിൽ വീണു മരിച്ചു. നല്ലളം കുന്നുമ്മൽ കിഴ് വനപറമ്പിൽ താമസിക്കുന്ന ചെറിയ പുത്തലത്ത് സി പി അഫ്സൽ -നബീല ദമ്പതികളുടെ മകൾ  ഫാത്തിമ ഫഹ്മ(അഞ്ച് ) ആണ് മരിച്ചത്. റഹിമാൻ ബസാർ അൽ ഫത്താഹ് ഖുർആൻ സ്കൂളിലെ എൽ കെ ജി വിദ്യാർത്ഥിനിയാണ്.  വീടിന് സമീപം കളിക്കുന്നതിനിടയിൽ  കിണറ്റിൽ അബദ്ധത്തിൽ വീഴുകയായിരുന്നു. മീഞ്ചന്തയിൽ നിന്നെത്തിയ ഫയർഫോഴ്സ് സംഘം കുട്ടിയെ പുറത്തെടുത്ത്  ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. സഹോദരങ്ങൾ : മുഹമ്മദ് അബൂബക്കർ , അഹമ്മദ് സഈദ്, മുഹമ്മദ് ഹുബാബ്.  മൃതദേഹം മെഡിക്കല്‍ കോളേജ് മോർച്ചറിയിലേക്ക് മാറ്റി ഖബറടക്കം ഇന്ന് ഉച്ചയോടെ  നല്ലളം ഖബർസ്ഥാൻ പഴയ ജുമുഅത്ത് പള്ളിയിൽ നടക്കും

Leave a Reply

Your email address will not be published.

Share via
Copy link
Powered by Social Snap