വീട് വൃത്തിയാക്കുമ്പോൾ വിട്ടുപോകരുത് ഈ കാര്യങ്ങൾ

വീട് വ‍ൃത്തിയാക്കുന്നത് അൽപം ശ്രമകരമായ ജോലി തന്നെയാണ്. എന്നാൽ ദിവസവും കുറച്ചെങ്കിലും അത് ചെയ്താൽ മാസത്തിലൊരിക്കലോ ആറുമാസം കൂടുമ്പോഴോ ഉണ്ടാവുന്ന പ്രയാസം ഒരു പരിധിവരെ ഇല്ലാതാക്കാം. എന്നാൽ വീട് വൃത്തിയാവുക എന്ന് പറയുന്നത് വീട്ടിലെ ഓരോ വസ്തുക്കളും ഉപകരണങ്ങളുമെല്ലാം വൃത്തിയായി സൂക്ഷിക്കുന്നതിലൂടെയാണ്. വീട് വൃത്തിയാക്കുമ്പോൾ ഈ കാര്യങ്ങൾകൂടി ശ്രദ്ധിച്ചാൽ നമുക്ക് ആരോഗ്യവും സംരക്ഷിക്കാം.

വാഷിംങ്മെഷീൻ വൃത്തിയായി സൂക്ഷിക്കുക

വാഷിംങ്മെഷീൻ എപ്പോഴും വെള്ളവും സോപ്പും തട്ടുന്നതായതിനാൽ അത് പ്രത്യേകം കഴുകേണ്ടതില്ല എന്ന് കരുതുന്നവരാണ് മിക്കവരും എന്നാൽ അങ്ങനയല്ല കാര്യങ്ങൾ. മെഷീനിൽ അഴുക്ക് അടിഞ്ഞുകൂടിയ മെഷീനിൽ തുണി കഴുകിയാൽ തുണിയിലൂടെ ഫംഗസ്ബാധ ശരീരത്തിന് പിടിപെടാൻ സാധ്യതയുണ്ട്. എത്ര വൃത്തിയാക്കിയാലും എല്ലാതരം അഴുക്കും അടിഞ്ഞുകൂടുന്ന ഫില്‍ട്ടര്‍ വൃത്തിയാക്കാന്‍ നമ്മള്‍ മിക്കവരും ശ്രദ്ധിക്കാറില്ല. വാഷിംഗ് മെഷീന്റെ ഫില്‍ട്ടര്‍ വൃത്തിയാക്കി അണുവിമുക്തമാക്കാന്‍ ചെറിയൊരു കാര്യം ശ്രദ്ധിച്ചാല്‍ മതി. വാഷിങ് മെഷീനില്‍ ഡ്രമ്മില്‍ രണ്ടോ മൂന്നോ മാസത്തിലൊരിക്കല്‍ വെള്ളം നിറച്ച് വിനാഗിരിയും ബേക്കിംഗ് സോഡയും ചേര്‍ത്ത് ഓണാക്കി വാഷിംഗ് മോഡിലിട്ട് ഒന്നു കറക്കിയെടുത്താല്‍ മാത്രം മതി.

സിങ്ക് വൃത്തിയാക്കണം എപ്പോഴും

പാത്രങ്ങളും മറ്റും കൂട്ടിയിട്ട് സിങ്കിൽ നിന്ന് കഴുകിയെടുക്കുമ്പോൾ പോലും നമ്മൾ സിങ്ക് വൃത്തിയായി കഴുകാൻ ശ്രദ്ധിക്കാറില്ല. എന്നാൽ ഭക്ഷണത്തിന്റെയും മറ്റും അവശിഷ്ടങ്ങൾ സിങ്കിൽ അടിഞ്ഞ് കിടന്നാൽ പാത്രം എത്രകഴുകിയിട്ടും കാര്യമില്ല പാത്രത്തിൽ ബാക്ടീരിയകൾ കടന്നുകൂടുകയും അത് ഭക്ഷണംകഴിക്കുമ്പോൾ നമ്മുടെ ശരീരത്തിൽ കടന്നു കൂടുകയും ചെയ്യുന്നു. അതുകൊണ്ട് പാത്രങ്ങൾ കഴുകുന്നതുപോലെ തന്നെ സിങ്കും വ‍ത്തിയായി കഴുകി സൂക്ഷിക്കണം. സോപ്പിട്ട എന്നും വൃത്തിയായി കഴുകുന്നതോടൊപ്പം ചൂടുവെള്ളം സിങ്കിലൂടെ ഒഴിക്കുന്നത് ബാക്ടീരിയകളെ തുരത്തുന്നതിന് സഹായിക്കുന്നു.

ശുചിമുറികളും ത്തിയാക്കാം ശ്രദ്ധയോടെ

ഏറ്റവും അധികം അണുക്കൾ ഉണ്ടാകാൻ സാധ്യതയുള്ള സ്ഥലമാണ് ശുചിമുറികൾ. ഒന്നിലധികം പേർ സ്ഥിരമായി ഉപയോഗിക്കും എന്നതിനാൽ നല്ലപോലെ വൃത്തിയായി സൂക്ഷിക്കാൻ ശ്രദ്ധിക്കണം. ബ്ലീച്ചിംങ് പൗഡർ ഇട്ട് കഴുകുകയും ലോഷനും മറ്റും തറയിൽ ഒഴിക്കുന്നതും അണുവിമുക്തമാക്കാൻ സഹായകമാകും. ശുചിമുറിയുടെ ഉള്ളിൽ തന്നെ ചൂലും ടോയ്ലറ്റ് വ‍ത്തിയാക്കുന്ന ബ്രഷും കഴിയുന്നതും സൂക്ഷിക്കാതിരിക്കുക.ഉപയോഗശേഷം അവ വൃത്തിയായി ഉണക്കി പുറത്ത് സൂക്ഷിക്കാവുന്നതാണ്.

ടൂത്ത്ബ്രഷ് ഉപയോഗിക്കുമ്പോഴും ശ്രദ്ധിക്കണം കാര്യങ്ങൾ

നമ്മുടെ ശരീരത്തിൽ ഏറ്റവുമധികം അണുക്കൾ ഉള്ള നമ്മുടെ വായ വൃത്തിയാക്കുന്ന ബ്രഷ് അണുവിമുക്തമാക്കി വെയ്ക്കാൻ നാം പ്രത്യേകം ശ്രദ്ധിക്കമം. ടൂത്ത് ബ്രഷ് ഉപയോഗംശേഷം നനവോടെ മൂടിവെക്േകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഉണങ്ങിയ ശേഷം മാത്രമേ ടൂത്ത്ബ്രഷ് ക്യാപ് വെച്ച് മൂടാൻ പാടുള്ളൂ. അതുപോലെ ഉപയോഗ ശേഷം ഇവ അലസമായി ബാത്റൂമിൽ തന്നെ വെക്കുകയോ ഉപയോഗിക്കുന്നതിന് മുമ്പ് കഴുകാതിരിക്കുകയോ ചെയ്യരുത്. രാത്രികാലങ്ങളിൽ ഇവയിൽ പാറ്റ പല്ലി എന്നിവ സ്പർശിക്കാൻ സാധ്യതകളേറെയാണ്. അതുപോലെ തന്നെ എക്സ്ഹോസ്റ്റ് ഫാനും എപ്പോഴും വൃത്തിയായി കൊണ്ടുനടക്കണം

Share via
Copy link
Powered by Social Snap