വീണ്ടും കൊവിഡ് മരണം; പനി ബാധിച്ച് മരിച്ച 11 മാസം പ്രായമുള്ള കുഞ്ഞിന് രോഗം സ്ഥിരീകരിച്ചു

മലപ്പുറംമലപ്പുറത്ത് പനി ബാധിച്ച് മരിച്ച 11 മാസം പ്രായമുള്ള കുഞ്ഞിന് കൊവിഡ് സ്ഥിരീകരിച്ചു. മലപ്പുറം പുളിക്കൽ സ്വദേശി റമീസിന്റെ 11 മാസം പ്രായമുള്ള കുഞ്ഞ് ആസ്യ അമാനയാണ് മരിച്ചത്. ഇന്നലെ വൈകിട്ടാണ് കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രാത്രിയോടെയായിരുന്നു മരണം. 

മരണ ശേഷം നടത്തിയ ആൻ്റിജൻ പരിശോധനയിലും പിസിആർ പരിശോധനയിലും കുട്ടിക്ക് കൊവിഡ് ബാധയുണ്ടായിരുന്നതായി സ്ഥിരീകരിച്ചു. കുഞ്ഞിൻ്റെ ആറ് ബന്ധുക്കൾക്കും അസുഖം സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരെ മഞ്ചേരി, കോഴിക്കോട് മെഡിക്കൽ കോളജുകളിലെ കൊവിഡ് ചികിത്സ കേന്ദ്രങ്ങളിലേക്ക് മാറ്റി. മരിച്ച കുഞ്ഞും കുടുംബവും വിദേശത്ത് നിന്ന് തിരിച്ചെത്തിയതായിരുന്നു. 

.

Share via
Copy link
Powered by Social Snap