വെടിയുണ്ട കാണാതായ സംഭവത്തില് പ്രതിപട്ടികയില് ഉള്പ്പെട്ട ഗണ്മാനെ പിന്തുണച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രന്

തിരുവനന്തപുരം: വെടിയുണ്ട കാണാതായ സംഭവത്തില്‍ പ്രതിപട്ടികയില്‍ ഉള്‍പ്പെട്ട ഗണ്‍മാനെ പിന്തുണച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ആരോപണങ്ങളില്‍ കഴമ്പില്ലെന്നും അന്വേഷണം നടക്കട്ടെയെന്നും കടകംപള്ളി പറഞ്ഞു. പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ടു എന്നു കരുതി കുറ്റവാളിയാകില്ല. കുറ്റം തെളിയുന്നത് വരെ ഗണമാന്‍ സ്റ്റാഫായി തുടരുമെന്നും കടകംപള്ളി തിരുവനന്തപുരത്ത് പറഞ്ഞു. പതിനൊന്ന് പ്രതികളുള്ള കേസില്‍ കടകംപള്ളിയുടെ ഗണ്‍മാന്‍ സുനില്‍കുമാര്‍ മൂന്നാം പ്രതിയാണ്. പേരൂര്‍ക്കട പോലീസ് 2019 ല്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള കേസിലാണ് ഇയാള്‍ പ്രതിയായിട്ടുള്ളത്

Leave a Reply

Your email address will not be published.