വെറ്റല് ഇനി ആസ്റ്റണ് മാര്ട്ടിന്റെ വളയം പിടിക്കും

ല​ണ്ട​ന്‍: മു​ന്‍ ലോ​ക​ചാം​പ്യ​ന്‍ സെ​ബാ​സ്റ്റ്യ​ന്‍ വെ​റ്റ​ല്‍ പു​തി​യ സീ​സ​ണി​ല്‍ ആ​സ്റ്റ​ണ്‍ മാ​ര്‍ട്ടി​ന്‍ ടീ​മി​നാ​യി വ​ള​യം പി​ടി​ക്കും. 33 -കാ​ര​നാ​യ സെ​ബാ​സ്റ്റ്യ​ന്‍ വെ​റ്റ​ലി​ന്‍റെ കൂ​ടു​മാ​റ്റം ബ്രി​ട്ടീ​ഷ് ഫോ​ര്‍മു​ല വ​ണ്‍ അ​ധി​കൃ​ത​ര്‍ വ്യാ​ഴാ​ഴ്ച്ച ഔ​ദ്യോ​ഗി​ക​മാ​യി അ​റി​യി​ച്ചു. ഇ​റ്റാ​ലി​യ​ന്‍ റേ​സി​ങ് ടീ​മാ​യ ഫെ​റാ​റി​യി​ല്‍ നി​ന്നാ​ണ് വെ​റ്റ​ല്‍ ആ​സ്റ്റ​ണ്‍ മാ​ര്‍ട്ടി​നി​ലെ​ത്തു​ന്ന​ത്. 
   
ഫെ​റാ​റി​യി​ല്‍ എ​ത്തും​മു​ന്‍പ് റെ​ഡ് ബു​ള്ളി​ന് വേ​ണ്ടി​യാ​യി​രു​ന്നു ഇ​ദ്ദേ​ഹം വ​ള​യം പി​ടി​ച്ച​തും. 2010 മു​ത​ല്‍ 2013 വ​രെ തു​ട​ര്‍ച്ച​യാ​യി നാ​ലു​ത​വ​ണ സെ​ബാ​സ്റ്റ്യ​ന്‍ വെ​റ്റ​ല്‍ റെ​ഡ് ബു​ള്ളി​ന് കി​രീ​ട​ജ​യ​ങ്ങ​ള്‍ സ​മ്മാ​നി​ച്ചി​ട്ടു​ണ്ട്. ശേ​ഷം താ​രം ഫെ​റാ​റി​യി​ലെ​ത്തി. പ​ക്ഷെ ഫെ​റാ​റി​ക്കാ​യി തി​ള​ങ്ങാ​ന്‍ ജ​ര്‍മ​ന്‍ ഡ്രൈ​വ​റാ​യ വെ​റ്റ​ലി​ന് ക​ഴി​ഞ്ഞി​ല്ല. എ​ന്താ​യാ​ലും പു​തി​യ സീ​സ​ണി​ല്‍ വെ​റ്റ​ലു​മാ​യു​ള്ള ക​രാ​ര്‍ ഫെ​റാ​റി പു​തു​ക്കി​യി​ല്ല. ഈ ​അ​വ​സ​രം മു​ത​ലെ​ടു​ത്താ​ണ് റേ​സി​ങ് പോ​യി​ന്‍റ് സെ​ബാ​സ്റ്റി​യ​ന്‍ വെ​റ്റ​ലി​ന്‍റെ സ്വ​ന്തം പാ​ള​യ​ത്തി​ല്‍ കൊ​ണ്ടു​വ​ന്ന​ത്. അ​ടു​ത്ത സീ​സ​ണി​ല്‍ ആ​സ്റ്റ​ണ്‍ മാ​ര്‍ട്ടി​ന്‍ എ​ന്ന പേ​രി​ലാ​യി​രി​ക്കും റേ​സി​ങ് പോ​യി​ന്‍റ് ടീം ​ഫോ​ര്‍മു​ല വ​ണി​ല്‍ പ​ങ്കെ​ടു​ക്കു​ക. 
 
ബ്രി​ട്ടീ​ഷ് ബ്രാ​ന്‍ഡി​ല്‍ ക​നേ​ഡി​യ​ന്‍ ഉ​ട​മ​യാ​യ ലൊ​റ​ന്‍സ് സ്ട്രോ​ള്‍ വ​ന്‍നി​ക്ഷേ​പം ന​ട​ത്തി​യ​തി​ന് പി​ന്നാ​ലെ​യാ​ണ് റേ​സി​ങ് പോ​യി​ന്‍റ് ആ​സ്റ്റ​ണ്‍ മാ​ര്‍ട്ടി​ന്‍ ടീ​മാ​യി മാ​റു​ന്ന​ത്. ഈ ​സീ​സ​ണി​ന് ശേ​ഷം റേ​സി​ങ് പോ​യി​ന്‍റ് വി​ടു​ന്ന മെ​ക്സി​ക്ക​ന്‍ ഡ്രൈ​വ​ര്‍ സെ​ര്‍ജി​യോ പെ​രേ​സി​ന് പ​ക​ര​ക്കാ​ര​നാ​ണ് സെ​ബാ​സ്റ്റ്യ​ന്‍ വെ​റ്റ​ല്‍. സ്ട്രോ​ളി​ന്‍റെ മ​ക​നാ​യ ലാ​ന്‍സും ആ​സ്റ്റ​ണ്‍ മാ​ര്‍ട്ടി​ന്‍ ടീ​മി​ലു​ണ്ട്. ഐ​തി​ഹാ​സി​ക കാ​ര്‍ ക​മ്പ​നി​യു​ടെ ഭാ​ഗ​മാ​കാ​ന്‍ സാ​ധി​ച്ച​തി​ല്‍ അ​തി​യാ​യ സ​ന്തോ​ഷ​മു​ണ്ട്. ഈ ​സീ​സ​ണി​ല്‍ റേ​സി​ങ് പോ​യി​ന്‍റ് കു​റി​ച്ച നേ​ട്ട​ങ്ങ​ള്‍ മി​ക​ച്ച​താ​ണ്. 
   
വ​രും​ഭാ​വി​യി​ല്‍ ടീ​മി​നൊ​പ്പം പു​തി​യ ഉ​യ​ര​ങ്ങ​ള്‍ കീ​ഴ​ട​ക്കാ​ന്‍ ക​ഴി​യു​മെ​ന്ന് പ്ര​ത്യാ​ശി​ക്കു​ന്നു, സെ​ബാ​സ്റ്റ്യ​ന്‍ വെ​റ്റ​ല്‍ അ​റി​യി​ച്ചു. ഇ​റ്റാ​ലി​യ​ന്‍ ടീ​മാ​യ ഫെ​റാ​റി​ക്ക് വേ​ണ്ടി ആ​റു​വ​ര്‍ഷ​മാ​ണ് വെ​റ്റ​ല്‍ കാ​റോ​ടി​ച്ച​ത്. പ​ക്ഷെ റെ​ഡ് ബു​ള്ളി​നാ​യി നേ​ടി​ക്കൊ​ടു​ത്ത ജ​യ​ങ്ങ​ള്‍ ആ​വ​ര്‍ത്തി​ക്കാ​ന്‍ താ​ര​ത്തി​നാ​യി​ല്ല. ഞാ​യ​റാ​ഴ്ച്ച ഇ​റ്റ​ലി​യി​ലെ മു​ഹെ​ല്ലോ​യി​ല്‍ ന​ട​ക്കു​ന്ന ട​സ്‌​ക​ന്‍ ഗ്രാ​ന്‍ഡ് പ്രി​ക്സി​ന് മു​ന്നോ​ടി​യാ​യി 13 ആം ​സ്ഥാ​ന​ത്താ​ണ് ഇ​പ്പോ​ള്‍ വെ​റ്റ​ലു​ള്ള​ത്. 2019 സിം​ഗ​പ്പൂ​ര്‍ ഗ്രാ​ന്‍ഡ് പ്രി​ക്സി​ലാ​യി​രു​ന്നു വെ​റ്റ​ലി​ന്‍റെ ഏ​റ്റ​വും അ​വ​സാ​ന​ത്തെ ജ​യം. 
 
നി​ല​വി​ല്‍ 53 ജ​യ​ങ്ങ​ളു​ണ്ട് വെ​റ്റ​ലി​ന്‍റെ ക​രി​യ​റി​ല്‍. ഫോ​ര്‍മു​ല വ​ണ്‍ ച​രി​ത്ര​ത്തി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ ജ​യ​ങ്ങ​ള്‍ നേ​ടി​യ മൂ​ന്നാ​മ​ത്തെ ഡ്രൈ​വ​റാ​ണ് സെ​ബാ​സ്റ്റി​യ​ന്‍ വെ​റ്റ​ല്‍. മൈ​ക്ക​ല്‍ ഷു​മാ​ക്കാ​ര്‍ (91 ജ​യ​ങ്ങ​ള്‍), ലൂ​യി​സ് ഹാ​മി​ല്‍ട്ട​ണ്‍ (89 ജ​യ​ങ്ങ​ള്‍) എ​ന്നി​വ​രാ​ണ് വെ​റ്റ​ലി​ന് മു​ന്നി​ലു​ള്ള മ​റ്റു ര​ണ്ടു ഇ​തി​ഹാ​സ​ങ്ങ​ള്‍.-

Share via
Copy link
Powered by Social Snap