വെള്ളാപ്പള്ളി നടേശനെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്യുന്നു

എസ്.എന്‍ കോളേജ് സിൽവർ ജൂബിലി തട്ടിപ്പ് കേസിൽ വെള്ളാപ്പള്ളി നടേശനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുന്നു. കണിച്ചുകുളങ്ങരയിലെ വസതിയിലെത്തിയാണ് എസ്.പി ഷാജി സുഗുണന്‍റെ നേതൃത്വത്തിലുള്ള ക്രൈംബ്രാഞ്ച് സംഘം വെള്ളാപ്പള്ളിയെ ചോദ്യം ചെയ്യുന്നത്.

1998ലാണ് കേസിനാസ്പദമായ സംഭവം. കൊല്ലം എസ്.എൻ കോളേജ് സിൽവർ ജൂബിലി ആഘോഷവുമായി ബന്ധപ്പെട്ട് പിരിച്ചെടുത്ത തുകയിൽ നിന്ന് 55 ലക്ഷത്തോളം തുക തട്ടിയെന്നാണ് കേസ്. 2004ലാണ് ഇത് സംബന്ധിച്ച കേസ് കൊല്ലം സി.ജെ.എം കോടതിയില്‍ കൊടുക്കുന്നത്. കൊല്ലം കടപ്പാക്കട സ്വദേശിയായ പി. സുരേഷ് ബാബുവാണ് സ്വകാര്യ അന്യായ കോടതിയില്‍ പരാതി സമര്‍പ്പിക്കുന്നത്.