വോട്ട് ചെയ്യാനെത്തിയ വയോധികൻ ബൂത്തിൽ കുഴഞ്ഞു വീണ് മരിച്ചു

പത്തനംതിട്ട: തദ്ദേശ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനെത്തിയ വയോധികൻ ബൂത്തിൽ കുഴഞ്ഞു വീണ് മരിച്ചു. റാന്നി നാറാണംമൂഴി ഒന്നാം വാർഡിലാണ് സംഭവം. പുതുപ്പറമ്പിൽ മത്തായി (90) ആണ് മരിച്ചത്. വോട്ട് ചെയ്തതിന് പിന്നാലെ തളർന്നു വീഴുകയായിരുന്നു.

Share via
Copy link
Powered by Social Snap