വ്യാജവാർത്താ ആരോപണം: ഷെഹ്ല റാഷിദിനെതിരെ കേസെടുത്തു

ന്യൂഡൽഹി > സൈന്യത്തെക്കുറിച്ചും സർക്കാരിനെക്കുറിച്ചും വ്യാജവാർത്ത പ്രചരിപ്പിച്ചുവെന്നാരോപിച്ച്‌ പൊതുപ്രവർത്തക ഷെഹ്‌ല റാഷിദിനെതിരെ കേസ്‌. ജമ്മു കശ്‌മീർ വിഷയത്തിൽ തുടർച്ചയായി വ്യാജവാർത്ത പ്രചരിപ്പിക്കുകയാന്നൊരോപിച്ച്‌ സുപ്രീംകോടതി അഭിഭാഷകൻ അലാഖ്‌ അലോക്‌ ആണ്‌ പരാതി നൽകിയത്‌.ഷെഹ്‌ലയുടെ ട്വീറ്റ്‌ നിരവധിപേരാണ്‌ പങ്കുവച്ചത്‌. അന്താരാഷ്ട്രതലത്തിൽ ഇന്ത്യയുടെ യശസ്സിടിക്കുന്നതാണ്‌ നടപടിയെന്നും പരാതിയിലുണ്ട്‌.സംഭവത്തിൽ സ്വാതന്ത്ര്യവും നീതിപൂർവമായ അന്വേഷണം നടത്തണമെന്ന്‌ ഷെഹ്‌ല പ്രതികരിച്ചു. “ജമ്മു കശ്മീരിൽ സൈന്യം വകതിരിവില്ലാതെ പുരുഷന്മാരെ പിടിച്ചുകൊണ്ടുപോവുകയും വീടുകൾ റെയ്ഡ് ചെയ്യുകയും ആളുകളെ പീഡിപ്പിക്കുകയുമാണ്‌. ബിജെപിയുടെ അജൻഡ നടപ്പാക്കാൻ തുടർച്ചയായ മനുഷ്യാവകാശ ലംഘനങ്ങളാണ്‌ കശ്മീരിൽ നടക്കുന്നത്‌–-എന്നിങ്ങനെയായിരുന്നു ഷെഹ്‌ലയുടെ ട്വീറ്റുകൾ.

Leave a Reply

Your email address will not be published.