ശബരിമല നിലപാടിൽ മാറ്റമില്ല, കോടതിവിധി നടപ്പാക്കുകതന്നെ ചെയ്യുമെന്ന് മുഖ്യമന്ത്രി

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ലെ സംസ്ഥാനസ​ർ​ക്കാറിന്‍റെ നി​ല​പാ​ടി​ൽ മാ​റ്റ​മി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. സുപ്രിംകോ​ട​തി വി​ധി ന​ട​പ്പാ​ക്കു​ക ത​ന്നെ ചെ​യ്യും. ഇനി കോ​ട​തി മ​റി​ച്ചു വി​ധി​ച്ചാ​ൽ അ​ത് ന​ട​പ്പാ​ക്കു​മ​ന്നും മുഖ്യമന്ത്രി.നവോഥാനം വിശ്വാസത്തിനെതിരല്ല. അങ്ങനെ ചിലർ പ്രചരിപ്പിച്ചു. അന്ധവിശ്വാസങ്ങൾക്കെതിരായ നിലപാടുകളാണ്‌ നവോഥാനം. ഇതെല്ലാം തമ്മിൽ വേർതിരിവുകളുണ്ട്‌. തെ​ര​ഞ്ഞെ​ടു​പ്പ് കാ​ല​ത്ത് ശ​ബ​രി​മ​ല വി​ഷ​യം ഉ​യ​ർ​ത്തി സ​ർ​ക്കാ​രി​നെ​തി​രെ വ്യാ​പ​ക​മാ​യി ന​ട​ത്തി​യ പ്ര​ച​ര​ണ​ങ്ങ​ളെ പ്ര​തി​രോ​ധി​ക്കാ​നാ​യി​ല്ലെ​ന്നു മാ​ത്ര​മാ​ണ് ഇ​ട​തു​പ​ക്ഷ​ത്തി​ന്‍റെ​യും സ​ർ​ക്കാ​രി​ന്‍റെ​യും വി​ല​യി​രു​ത്ത​ൽ.എല്ലാ കാലത്തും പാർട്ടി വിശ്വാസികൾക്കൊപ്പമാണെന്ന് ആ ഘട്ടത്തിലും ഞങ്ങൾ ആവർത്തിച്ചു പറഞ്ഞതാണ്. എന്നാൽ ചിലർ ഞങ്ങൾ വിശ്വാസികൾക്കെതിരാണ് പ്രചരിപ്പിച്ചു. അത് വേണ്ടതരത്തിൽ പ്രതിരോധിക്കാനായില്ല, അതാണ് ലോക്സഭാ തെരഞ്ഞെടുപ്പിൽ തിരിച്ചടിയായത്. കേ​ന്ദ്ര​ത്തി​ൽ അ​ധി​കാ​ര​ത്തി​ലെ​ത്തി​യാ​ൽ ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ലെ കോ​ട​തി വി​ധി​ക്കെ​തി​രെ നി​യ​മ​നി​ർ​മാ​ണം ന​ട​ത്തു​മെ​ന്ന് പ​റ​ഞ്ഞ​വ​ർ എ​വി​ടെ​യാണ് ഇപ്പോൾ. അത്തരം കാര്യങ്ങൾ ചെയ്യാനാകില്ലെന്നല്ലെന്ന് ബിജെപി നേതാക്കളും കേന്ദ്രമന്ത്രിമാരും വരെ പറഞ്ഞുകഴിഞ്ഞില്ലെയെന്നും മു​ഖ്യ​മ​ന്ത്രി വാർത്താസമ്മേളനത്തിൽ‌ ചോദിച്ചു. പാലാ ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിന്‌ വിജയിക്കാനുള്ള സാധ്യതയുണ്ട്‌. അനുകൂലമായ അവസ്ഥയാണ്‌ നിലനിൽക്കുന്നത്‌. എൽഡിഎഫിന്‌ ജനങ്ങൾ വോട്ട്‌ ചെയ്യാതിരിക്കേണ്ട സാഹചര്യം ഇല്ല. ലോക്‌സഭാ തെരഞ്ഞെടുപ്പിൽനിന്നും സാഹചര്യം മാറിയിട്ടുണ്ട്‌.സർക്കാരിനെതിരായ പ്രചരണങ്ങളെ വേണ്ടരീതിയിൽ പ്രതിരോധിക്കാൻ കഴിഞ്ഞില്ല. വിജെടി ഹാൾ അയ്യങ്കാളി ഹാൾ എന്ന്‌ പുനർനാമകരണം ചെയ്യാൻ മന്ത്രിസഭ തീരുമാനിച്ചതായും അദ്ദേഹം പറഞ്ഞു. കേരളത്തിന്‍റെ നവോഥാന മുന്നേറ്റത്തിന് വലിയ പങ്ക് വഹിച്ച അയ്യങ്കാളിയോടുള്ള ആദര സൂചകമായാണ്‌ തിരുവനന്തപുരത്തെ വിജെടി ഹാളിന്‍റെ പേരു മാറ്റി അയ്യങ്കാളി ഹാൾ എന്നാക്കിയത്‌. പ്രളയ പുനർനിർമാണത്തിൽ പുതിയ രീതികൾ ഉപയോഗിക്കേണ്ടതുണ്ട്‌. കെട്ടിടങ്ങളിൽ നിലവിലുള്ള നിർമണാരീത മാറണം. പ്രീ ഫാബ്രിക്കേറ്റഡ്‌ നിർമാണരീതി ഉപയോഗിക്കാനാണ്‌ ഉദ്ദേശിക്കുന്നത്‌. മറ്റ്‌ രാജ്യങ്ങൾ ഇക്കാര്യത്തിൽ നമുക്ക്‌ മുന്നിൽ മാതൃകയായി ഉണ്ട്‌. ലൈഫ്‌മിഷൻ പദ്ധതിയിൽ പുതിയരീതി ഉപയോഗിക്കാൻ സർക്കാർ ആലോചിക്കുകയാണ്‌. പുതിയരീതി സ്വീകരിക്കാൻ മലയാളിയുടെ മനോഭാവവും മാറേണ്ടതുണ്ട്‌.തിരുവന്തപുരം ശംഖുമുഖത്ത് ഒഴുക്കിൽപ്പെട്ട യുവതിയെ രക്ഷിക്കുന്നതിനിടെ ജീവൻനഷ്ടപ്പെട്ട ലൈഫ് ഗാർഡ് ജോൺസന്‍റെ കുടുംബത്തിന് 10 ലക്ഷം രൂപയും ഭാര്യയ്ക്ക് യോഗ്യതയ്ക്ക് അനുസരിച്ച് ടൂറിസം വകുപ്പിൽ ജോലിയും നൽകുമെന്നും മുഖ്യമന്ത്രി. 

Leave a Reply

Your email address will not be published.

Share via
Copy link
Powered by Social Snap