ശശികലയെ അനുനയിപ്പിക്കാൻ ബിജെപി ശ്രമം; ടിടിവി ദിനകരനുമായി നേതാക്കൾ ചർച്ച നടത്തി

ചെന്നൈ: അണ്ണാഡിഎംകെയിലെ അട്ടിമറി നീക്കങ്ങൾക്കിടെ ശശികലയെ അനുനയിപ്പിക്കാൻ ശ്രമിച്ച് ബിജെപി. ടിടിവി ദിനകരനുമായി നേതാക്കൾ ചർച്ച നടത്തി. എൻഡിഎ ഘടകകക്ഷിയായി പ്രവർത്തിക്കണമെന്നും തെരഞ്ഞെടുപ്പിന് ശേഷം ലയന കാര്യം തീരുമാനിക്കാമെന്നും ബിജെപി നിർദ്ദേശിച്ചു. മറ്റന്നാൾ പ്രധാനമന്ത്രി നരേന്ദ്ര മോദി ചെന്നൈയിൽ എത്താനിരിക്കെയാണ് ബിജെപിയുടെ അനുനയ നീക്കം.
തമിഴ്നാട്ടില്‍ അണ്ണാഡിഎംകെ ശശികല പോര് കനക്കുന്നതിനിടെയാണ് ബിജെപിയുടെ അനുനയ നീക്കങ്ങൾ. അട്ടിമറി നീക്കങ്ങള്‍ക്കിടെ ശശികലയുടെ 350 കോടിയുടെ സ്വത്ത് കൂടി തമിഴ്നാട് സര്‍ക്കാര്‍ കണ്ടുകെട്ടിയിരുന്നു. ശശികലയെ പിന്തുണയ്ക്കുന്നവരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുമെന്ന് ഇപിഎസ് മുന്നറിയിപ്പ് നല്കി കഴിഞ്ഞു.