ശശികലയ്ക്ക് ശ്വാസതടസ്സം: ജയിലിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ബെംഗളൂരു∙ ശ്വാസതടസ്സത്തെത്തുടർന്ന് എഐഎഡിഎംകെ മുൻ നേതാവ് വി.കെ. ശശികലയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അനധികൃത സ്വത്തു സമ്പാദനക്കേസിൽ ബെംഗളൂരുവിലെ പരപ്പന അഗ്രഹാര ജയിലിൽ കഴിയുന്ന ശശികല അടുത്തയാഴ്ച ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങാനിരിക്കുകയായിരുന്നു. ജയിലിനുള്ളിലെ ആശുപത്രിയിലാണ് ശശികലയെ പ്രവേശിപ്പിച്ചിരിക്കുന്നത്. 

Share via
Copy link
Powered by Social Snap