“ശശികല’ ചാർത്തിയ തമിഴക വീര്യം

അ​ഞ്ചു സം​സ്ഥാ​ന​ങ്ങ​ളി​ലെ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു തീ​യ​തി ഏ​താ​നും ദി​വ​സ​ങ്ങ​ൾ​ക്ക​കം തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മി​ഷ​ൻ പ്ര​ഖ്യാ​പി​ക്കു​മെ​ന്ന സൂ​ച​ന​ക​ൾ നി​ല​നി​ൽ​ക്കെ ത​മി​ഴ്നാ​ട് രാ​ഷ്ട്രീ​യ​ത്തെ ഇ​ള​ക്കി​മ​റി​ച്ചു​കൊ​ണ്ട് വി​വേ​കാ​ന​ന്ദ​ൻ കൃ​ഷ്ണ​വേ​ണി ശ​ശി​ക​ല​യെ​ന്ന വി.​കെ. ശ​ശി​ക​ല ചെ​ന്നൈ​യി​ൽ തി​രി​ച്ചെ​ത്തി​യി​രി​ക്കു​ന്നു. മു​ൻ മു​ഖ്യ​മ​ന്ത്രി ജ​യ​ല​ളി​ത​യു​ടെ ഉ​റ്റ​തോ​ഴി നാ​ലു വ​ർ​ഷ​ത്തെ ജ​യി​ൽ​വാ​സം ക​ഴി​ഞ്ഞ് ബം​ഗ​ളൂ​രു​വി​ൽ നി​ന്ന് ത​മി​ഴ​ക​ത്തു തി​രി​ച്ചു​വ​ന്ന​ത് സം​സ്ഥാ​ന രാ​ഷ്ട്രീ​യം നി​ർ​ണാ​യ​ക വ​ഴി​ത്തി​രി​വി​ൽ നി​ൽ​ക്കു​ന്ന സ​മ​യ​ത്തു ത​ന്നെ​യാ​ണ്. അ​ന​ധി​കൃ​ത സ്വ​ത്ത് സ​മ്പാ​ദ​ന​ത്തി​നു ശി​ക്ഷി​ക്ക​പ്പെ​ട്ട് ത​ട​വി​ൽ ക​ഴി​ഞ്ഞൊ​രു നേ​താ​വ് ജ​യി​ൽ മോ​ചി​ത​യാ​യി നാ​ട്ടി​ലേ​ക്കു തി​രി​ച്ചു​വ​ന്ന​പ്പോ​ൾ അ​നു​യാ​യി​ക​ൾ ന​ൽ​കി​യ സ്വീ​ക​ര​ണം പോ​ലും അ​മ്പ​ര​പ്പി​ക്കു​ന്ന​താ​ണ്.

ത​മി​ഴ​ക രാ​ഷ്ട്രീ​യ​ത്തി​ൽ കാ​ണാ​റു​ള്ള അ​ണി​ക​ളു​ടെ അ​തി​രി​ല്ലാ​ത്ത ആ​രാ​ധ​നാ മ​നോ​ഭാ​വ​ത്തി​ന്‍റെ നേ​ർ​പ​ക​ർ​പ്പ് ജ​യി​ൽ മോ​ചി​ത​യാ​യ നേ​താ​വി​നു മു​ന്നി​ലും പ്ര​ക​ട​മാ​യി എ​ന്ന​താ​ണു ശ്ര​ദ്ധേ​യം.  ജ​യി​ൽ ശി​ക്ഷ​യേ​റ്റു വാ​ങ്ങി​യ ശ​ശി​ക​ല​യ്ക്ക് ആ​റു വ​ർ​ഷം കൂ​ടി തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ മ​ത്സ​രി​ക്കാ​നാ​വി​ല്ല. സ​ർ​ക്കാ​ർ സ്ഥാ​ന​ങ്ങ​ളും വ​ഹി​ക്കാ​നാ​വി​ല്ല. എ​ന്നാ​ൽ, പാ​ർ​ട്ടി​യെ ന​യി​ക്കു​ന്ന​തി​ൽ വി​ല​ക്കു​ക​ൾ ബാ​ധ​ക​മ​ല്ല. അ​ധി​കാ​ര​മു​ള്ള പാ​ർ​ട്ടി കൈ​പ്പി​ടി​യി​ലാ​യാ​ൽ “ചി​ന്ന​മ്മ’​യ്ക്ക് ഇ​ഷ്ട​പ്ര​കാ​രം സ​ർ​ക്കാ​രി​നെ പി​ന്നി​ൽ നി​ന്നു ന​യി​ക്കാം. വേ​ണ്ട​പ്പെ​ട്ട​വ​രെ മു​ഖ്യ​മ​ന്ത്രി​യും മ​ന്ത്രി​മാ​രു​മാ​ക്കാം. ഈ ​അ​വ​സ​ര​ത്തി​നാ​ണു ശ​ശി​ക​ല സാ​ധ്യ​ത തേ​ടു​ന്ന​ത്. 

 ക​ർ​ണാ​ട​ക അ​തി​ർ​ത്തി ക​ട​ന്നു​വ​ന്ന ശ​ശി​ക​ല​യു​ടെ വാ​ഹ​ന​വ്യൂ​ഹ​ത്തെ സ്വീ​ക​രി​ക്കാ​ൻ ആ​യി​ര​ക്ക​ണ‍ക്കി​നാ​ളു​ക​ളാ​ണ് ത​മി​ഴ​ക​ത്തെ​രു​വു​ക​ളി​ൽ കാ​ത്തു​നി​ന്ന​ത്. ആ​ഹ്ലാ​ദാ​ര​വ​ങ്ങ​ൾ മു​ഴ​ക്കു​ക​യും നൃ​ത്തം വ​യ്ക്കു​ക​യും ചെ​യ്ത ഇ​വ​രി​ൽ അ​ണ്ണാ ഡി​എം​കെ​യു​ടെ അ​നു​യാ​യി​ക​ളു​മു​ണ്ടാ​യി​രു​ന്നു എ​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ നി​ല​വി​ലു​ള്ള ഭ​ര‍ണ​ക​ക്ഷി​യെ ശ​രി​ക്കും അ​സ്വ​സ്ഥ​മാ​ക്കാ​ൻ പോ​ന്ന​താ​ണ്. വ​ഴി​നീ​ളെ സ്വീ​ക​ര​ണ​ങ്ങ​ൾ ഏ​റ്റു​വാ​ങ്ങി അ​നു​യാ​യി​ക​ളു​ടെ ചി​ന്ന​മ്മ ചെ​ന്നൈ​യി​ലെ​ത്തി​യ​ത് 23 മ​ണി​ക്കൂ​ർ കൊ​ണ്ട്, അ​തും കാ​റി​നു മു​ന്നി​ൽ അ​ണ്ണാ ഡി​എം​കെ​യു​ടെ പ​താ​ക​യും പാ​റി​ച്ച്! 

 മു​ഖ്യ​മ​ന്ത്രി പ​ള​നി സാ​മി​യും ഉ​പ​മു​ഖ്യ​മ​ന്ത്രി പ​നീ​ർ​ശെ​ൽ​വ​വും ഒ​ന്നി​ച്ചു​ചേ​ർ​ന്ന് ജ​യ​ല​ളി​ത​യൊ​ഴി​ഞ്ഞ പാ​ർ​ട്ടി​യി​ൽ നി​ന്ന് ത​ന്നെ പു​റ​ത്താ​ക്കി​യ​തൊ​ന്നും ചി​ന്ന​മ്മ ഗൗ​നി​ച്ചി​ട്ടി​ല്ല. വീ​ണ്ടും പാ​ർ​ട്ടി പി​ടി​ച്ച് ജ​യ​ല​ളി​ത​യു​ടെ സ്വ​പ്ന​ങ്ങ​ൾ സ​ഫ​ലീ​ക​രി​ക്കു​മെ​ന്നാ​ണു നി​ല​പാ​ട്. എം​ജി​ആ​റി​ന്‍റെ നി​ര്യാ​ണ​ത്തി​നു ശേ​ഷം ജ​യ​ല​ളി​ത​യും ഇ​ങ്ങ​നെ ച​വി​ട്ടി​പ്പു​റ​ത്താ​ക്ക​പ്പെ​ട്ട​താ​ണ്. 1984ൽ ​എം​ജി​ആ​ർ അ​മെ​രി​ക്ക​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന​പ്പോ​ൾ ലോ​ക്സ​ഭ​യി​ലേ​ക്കും നി​യ​മ​സ​ഭ​യി​ലേ​ക്കും ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ അ​ണ്ണാ ഡി​എം​കെ​യെ വി​ജ​യ​ത്തി​ലേ​ക്കു ന​യി​ക്കാ​ൻ മു​ന്നി​ൽ നി​ന്നു പ്ര​വ​ർ​ത്തി​ച്ച​തു ജ​യ​ല​ളി​ത​യാ​ണ്. അ​ന്നു പാ​ർ​ട്ടി​യു​ടെ പ്ര​ചാ​ര​ണ വി​ഭാ​ഗം സെ​ക്ര​ട്ട​റി​യാ​യി​രു​ന്നു ജ​യ. എ​ന്നാ​ൽ, 1987ൽ ​എം​ജി​ആ​ർ അ​ന്ത​രി​ച്ച​പ്പോ​ൾ മൃ​ത​ദേ​ഹ​വും വ​ഹി​ച്ചു​കൊ​ണ്ടു​ള്ള വി​ലാ​പ​യാ​ത്ര​ക്കി​ടെ ആ ​വാ​ഹ​ന​ത്തി​ൽ നി​ന്നു ജ​യ​യെ ച​വി​ട്ടി​പ്പു​റ​ത്താ​ക്കി​യ​താ​ണ്, എ​തി​ർ​വി​ഭാ​ഗ​ക്കാ​ർ. അ​ണ്ണാ ഡി​എം​കെ പി​ള​രു​ക​യും എം​ജി​ആ​റി​ന്‍റെ ഭാ​ര്യ ജാ​ന​കി രാ​മ​ച​ന്ദ്ര​ൻ മു​ഖ്യ​മ​ന്ത്രി​യാ​വു​ക​യും ചെ​യ്തു. 24 ദി​വ​സ​ത്തെ മാ​ത്രം സ​ർ​ക്കാ​ർ. ക്ര​മ​സ​മാ​ധാ​ന പ്ര​ശ്നം ഉ​യ​ർ​ത്തി കേ​ന്ദ്രം ജാ​ന​കി​യു​ടെ മ​ന്ത്രി​സ​ഭ​യും നി​യ​മ​സ​ഭ​യും പി​രി​ച്ചു​വി​ട്ടു. പി​ന്നീ​ട് അ​ധി​കാ​ര​ത്തി​ൽ വ​ന്ന​തു ക​രു​ണാ​നി​ധി. ജാ​ന​കി​പ​ക്ഷം ത​ക​ർ​ന്ന​ടി​ഞ്ഞു. ജ​യ​ല​ളി​ത പ്ര​തി​പ​ക്ഷ നേ​താ​വാ​യി. ജാ​ന​കി​യു​ടെ വി​ഭാ​ഗ​ത്തി​ന് ജ​യ​ല​ളി​ത​യു​ടെ പാ​ർ​ട്ടി​യി​ൽ ല​യി​ക്കേ​ണ്ടി​വ​ന്നു. അ​ങ്ങ​നെ​യാ​ണ് പു​ര​ട്ചി ത​ലൈ​വി​യു​ടെ രാ​ഷ്ട്രീ​യ വ​ള​ർ​ച്ച​യു​ടെ ഗ്രാ​ഫ് പോ​കു​ന്ന​ത്. 

 പ​ള​നി സാ​മി​യു​ടെ സ​ർ​ക്കാ​രി​നെ​തി​രേ ശ​ശി​ക​ല​യ്ക്കു പോ​രാ​ടാ​ൻ നാ​ലു​വ​ർ​ഷ​ത്തെ സ​മ​യം വേ​ണ്ടി​വ​ന്നു, ജ​യി​ൽ ശി​ക്ഷ​യ്ക്കു വി​ധേ​യ​യാ​യ​പ്പോ​ൾ. സ​മ​യ​വും കാ​ല​വും വ്യ​ത്യാ​സ​മു​ണ്ടെ​ങ്കി​ലും പ​ള​നി സാ​മി, പ​നീ​ർ​ശെ​ൽ​വം കൂ​ട്ടു​കെ​ട്ടി​നോ​ടു ക​ണ​ക്കു​തീ​ർ​ത്ത് ച​രി​ത്രം ആ​വ​ർ​ത്തി​ക്കാ​നു​ള്ള ക​രു​ത്തു​ണ്ടാ​വു​മോ ശ​ശി​ക​ല പ​ക്ഷ​ത്തി​നെ​ന്നാ​ണു കാ​ത്തി​രു​ന്നു കാ​ണേ​ണ്ട​ത്. ജ​യ​ല​ളി​ത​യെ എ​ങ്ങ​നെ ക​ണ്ടി​രു​ന്നോ അ​തേ രീ​തി​യി​ൽ ശ​ശി​ക​ല​യെ​യും അ​ണി​ക​ൾ കാ​ണാ​ൻ തു​ട​ങ്ങി​യാ​ൽ പ​ള​നി സാ​മി​യും പ​നീ​ർ​ശെ​ൽ​വ​വും പ​രു​ങ്ങ​ലി​ലാ​കും. ഇ​ത് ഒ​ഴി​വാ​ക്കാ​നു​ള്ള സ്ട്രാ​റ്റ​ജി​ക​ളി​ലാ​ണ് ഇ​പ്പോ​ഴ​ത്തെ ഔ​ദ്യോ​ഗി​ക അ​ണ്ണാ ഡി​എം​കെ. അ​വ​രെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം ഇ​പ്പോ​ൾ എം.​കെ. സ്റ്റാ​ലി​ന്‍റെ ഡി​എം​കെ​യെ മാ​ത്ര​മ​ല്ല, ശ​ശി​ക​ല​യെ​യും നേ​രി​ടേ​ണ്ടി​വ​രു​ന്നു. ശ​ശി​ക​ല യാ​തൊ​രു പ്ര​തി​ഫ​ല​ന​വും തെ​ര​ഞ്ഞെ​ടു​പ്പി​ൽ സൃ​ഷ്ടി​ക്കി​ല്ല എ​ന്ന് ആ​ണ​യി​ടു​മ്പോ​ഴും അ​ങ്ങ​നെ സം​ഭ​വി​ക്കാ​തി​രി​ക്കാ​ൻ എ​ന്തു​വേ​ണ​മെ​ന്നു ത​ല​പു​ക​ഞ്ഞ് ആ​ലോ​ചി​ക്കു​ന്നു​ണ്ടാ​വും ഇ​പ്പോ​ഴ​ത്തെ ഭ​ര​ണ​ക്കാ​ർ. ത​മി​ഴ്മൂ​ല്യ​ങ്ങ​ളും ആ​ശ​യ​ങ്ങ​ളും കാ​ത്തു​സൂ​ക്ഷി​ക്കാ​നു​ള്ള പോ​രാ​ട്ടം തു​ട​രു​മെ​ന്നും സ​ജീ​വ രാ​ഷ്ട്രീ​യ​ത്തി​ലു​ണ്ടാ​വു​മെ​ന്നു​മു​ള്ള ശ​ശി​ക​ല​യു​ടെ പ്ര​ഖ്യാ​പ​നം അ​വ​രു​ടെ ഉ​റ​ക്കം കെ​ടു​ത്താ​തെ​ങ്ങ​നെ?

പോ​രെ​ങ്കി​ൽ എ​ന്തൊ​ക്കെ​യോ പ​ദ്ധ​തി​ക​ളു​മാ​യി ബി​ജെ​പി​യും എ​ടു​ത്തു​ചാ​ടി​യി​ട്ടു​ണ്ട് എ​ന്നാ​ണു സൂ​ച​ന​ക​ൾ. മു​ൻ കേ​ന്ദ്ര മ​ന്ത്രി​യും സം​സ്ഥാ​ന​ത്തെ സ​മു​ന്ന​ത ബി​ജെ​പി നേ​താ​വു​മാ​യ പൊ​ൻ രാ​ധാ​കൃ​ഷ്ണ​ന്‍റെ പ്ര​സ്താ​വ​ന​യാ​ണ് ഇ​തു സം​ബ​ന്ധി​ച്ച് അ​ഭ്യൂ​ഹ​ങ്ങ​ൾ ഉ​യ​ർ​ത്തു​ന്ന​ത്. ശ​ശി​ക​ല തി​രി​ച്ചെ​ത്തി​യ​പ്പോ​ഴു​ള്ള ജ​ന​ങ്ങ​ളു​ടെ ആ​വേ​ശം അ​വ​രു​ടെ പാ​ർ​ട്ടി​യെ ശ​ക്തി​പ്പെ​ടു​ത്തു​മെ​ന്നാ​ണ് അ​ദ്ദേ​ഹം പ​റ​യു​ന്ന​ത്. എം​ജി​ആ​റി​ന്‍റെ ആ​ദ്യ​കാ​ല യോ​ഗ​ങ്ങ​ളെ​യും അ​നു​സ്മ​രി​ക്കു​ന്നു​ണ്ട് ബി​ജെ​പി നേ​താ​വ്. പ​ള​നി സാ​മി- പ​നീ​ർ​ശെ​ൽ​വം കൂ​ട്ടു​കെ​ട്ടും ശ​ശി​ക​ല​യും ചേ​ർ​ന്നു നി​ൽ​ക്ക​ണ​മെ​ന്ന​താ​ണ് ബി​ജെ​പി​യു​ടെ നി​ല​പാ​ട്. സ്റ്റാ​ലി​നെ തോ​ൽ​പ്പി​ക്കാ​ൻ അ​താ​ണു ന​ല്ല മാ​ർ​ഗം എ​ന്നു പാ​ർ​ട്ടി ‍ക​രു​തു​ന്നു​ണ്ട​ത്രേ. എ​ന്നാ​ൽ, അ​തി​നു വ​ഴ​ങ്ങി​ല്ല എ​ന്ന നി​ല​പാ​ടി​ലാ​ണ് പ​ള​നി സാ​മി​യും കൂ​ട്ട​രും. 

ശ​ശി​ക​ല അം​ഗ​മാ​യ തേ​വ​ർ സ​മു​ദാ​യ​ത്തി​ന്‍റെ വോ​ട്ടു​ക​ളി​ലാ​ണ് ബി​ജെ​പി​യു​ടെ ക​ണ്ണ്. തെ​ക്ക​ൻ ത​മി​ഴ്നാ​ട്ടി​ൽ ഇ​വ​ർ​ക്കു ഗ​ണ്യ​മാ​യ സ്വാ​ധീ​ന​മു​ണ്ട്. ശ​ശി​ക​ല​യെ പു​റ​ത്തു​നി​ർ​ത്തി​യാ​ൽ ഈ ​വോ​ട്ടു​ക​ൾ ന​ഷ്ട​പ്പെ​ടു​മെ​ന്ന് ബി​ജെ​പി ആ​ശ​ങ്ക​പ്പെ​ടു​ന്നു. ഇ​തേ ആ​ശ​ങ്ക അ​ണ്ണാ ഡി​എം​കെ​യി​ൽ ത​ന്നെ ഒ​രു വി​ഭാ​ഗ​ത്തി​നു​മു​ണ്ട്. ശ​ശി​ക​ല​ക്കെ​തി​രേ സ്വീ​ക​രി​ക്കു​ന്ന ഓ​രോ അ​ടി​ച്ച​മ​ർ​ത്ത​ൽ ന​ട​പ​ടി​യും പാ​ർ​ട്ടി​യെ ബാ​ധി​ക്കു​മെ​ന്ന് അ​വ​രും ക​രു​തു​ന്നു. ഇ​തി​നെ​ല്ലാം മു​ക​ളി​ൽ സ്വാ​ധീ​നം ഉ​റ​പ്പി​ക്ക​ണം ഇ​പ്പോ​ൾ പ​ള​നി സാ​മി​ക്കും പ​നീ​ർ​ശെ​ൽ​വ​ത്തി​നും. 

ശ​ശി​ക​ല തി​രി​ച്ചു​വ​രു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് പ​ള​നി സാ​മി​യും പ​നീ​ർ​ശെ​ൽ​വ​വും അ​വ​ർ ത​മ്മി​ലു​ള്ള വ​ടം​വ​ലി അ​വ​സാ​നി​പ്പി​ച്ച​ത്. ഇ​ക്കു​റി ത​നി​ക്കു മു​ഖ്യ​മ​ന്ത്രി​സ്ഥാ​നം വേ​ണം എ​ന്ന​താ​യി​രു​ന്നു നേ​ര​ത്തേ പ​നീ​ർ​ശെ​ൽ​വം സ്വീ​ക​രി​ച്ച നി​ല​പാ​ട്. ത​ന്‍റെ ക​സേ​ര വി​ട്ടു​ന​ൽ​കി​ല്ലെ​ന്ന് പ​ള​നി സാ​മി​യും ത​റ​പ്പി​ച്ചു​പ​റ​ഞ്ഞു. ഈ ​ത​ർ​ക്കം പി​ന്നീ​ടു പ​രി​ഹ​രി​ക്ക​പ്പെ​ട്ട​ത് വൈ​കാ​തെ ശ​ശി​ക​ല​യും രം​ഗ​ത്തെ​ത്തു​മെ​ന്ന​തു​കൊ​ണ്ടു കൂ​ടി​യാ​ണ്. 

ഇ​ക്കു​റി തെ​ര​ഞ്ഞെ​ടു​പ്പി​ൽ അ​ണ്ണാ ഡി​എം​കെ തൂ​ത്തെ​റി​യ​പ്പെ​ട്ടാ​ൽ ശ​ശി​ക​ല പാ​ർ​ട്ടി പി​ടി​ക്കു​മെ​ന്ന​തി​ൽ ഉ​റ​പ്പു​ള്ള നി​രീ​ക്ഷ​ക​ർ ഏ​റെ​യു​ണ്ട്. ശ​ശി​ക​ല​യു​ടെ അ​ന​ന്ത​ര​വ​ൻ ടി.​ടി.​വി. ദി​ന​ക​ര​ന്‍റെ അ​മ്മ മ​ക്ക​ൾ മു​ന്നേ​റ്റ ക​ഴ​കം ശ​ശി​ക​ല​യെ മു​ൻ​നി​ർ​ത്തി ശ​ക്ത​മാ​യ മ​ത്സ​ര​ത്തി​ന് ഇ​റ​ങ്ങി​യാ​ൽ വി​ഭ​ജി​ക്ക​പ്പെ​ടു​ന്ന​ത് അ​ണ്ണാ ഡി​എം​കെ വോ​ട്ടു​ക​ളാ​കും. ഇ​തു സ്റ്റാ​ലി​നെ സ​ഹാ​യി​ക്കു​ക​യും പ​ള​നി സാ​മി​യു​ടെ ഭ​ര​ണം അ​വ​സാ​നി​ക്കു​ക​യും ചെ​യ്യും. ശ​ശി​ക​ല​യെ​യും ദി​ന​ക​ര​നെ​യും ജ​ന​കീ​യ ഓ​ള​ത്തി​ന് അ​പ്പു​റം നി​ർ​ത്തു​ക എ​ന്ന​താ​ണു പ​ള​നി സാ​മി നേ​രി​ടു​ന്ന വെ​ല്ലു​വി​ളി. 

Share via
Copy link
Powered by Social Snap