ശശി തരൂർ നയിക്കുന്ന സെക്കുലർ മാര്ച്ച് എ.കെ. ആന്റണി ഉൽഘാടനം ചെയ്യും

ജനുവരി 29 ബുധനാഴ്ച, 3 മണിയ്ക്ക്) പൗരത്വ നിയമത്തിനും ദേശീയ പൗരത്വ രജിസ്റ്ററിനും എതിരെ ഡോ. ശശി തരൂർ എംപി നയിക്കുന്ന സെക്കുലർ മാര്ച്ച് ജനുവരി 29 ബുധനാഴ്ച, 3 മണിയ്ക്ക് ശ്രി. എ.കെ. ആന്റണി ഉൽഘാടനം ചെയ്യും. കവടിയാർ സ്വാമി വിവേകാനന്ദ പ്രതിമയിൽ പുഷ്പാർച്ചനയോടെയാകും തുടക്കം. കിഴക്കേകോട്ട ഗാന്ധി പാർക്കിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ ശ്രി. സയ്യദ് മുനവർഅലി ശിഹാബ് തങ്ങൾ മുഖ്യ പ്രഭാഷണം നടത്തും. രാഷ്‌ട്രീയ സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും. സ്വാമി വിവേകാനന്ദന്റെയും മഹാത്മാ ഗാന്ധിയുടെയും ഇന്ത്യയെ വീണ്ടെടുക്കാനും നമ്മുടെ മതേതര ദേശീയമൂല്യങ്ങളെ സംരക്ഷിക്കുവാനുമുള്ള ആഹ്വാനമാണ് ഈ മാർച്ചിലൂടെ നൽകാൻ ഉദ്ദേശിക്കുന്നത് എന്ന് തരൂർ പറഞ്ഞു…

Leave a Reply

Your email address will not be published.

Share via
Copy link
Powered by Social Snap