ശ്രീറാം ഓടിച്ച കാര് ഫോക്സ് വാഗണ് കമ്പനി പരിശോധിച്ചു

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കെഎം ബഷീറിന്റെ മരണത്തിനിടയാക്കിയ വാഹനാപകടത്തില്‍ ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച കാര്‍ ഫോക്‌സ് വാഗണ്‍ കമ്പനി പരിശോധിച്ചു. കാറിന്റെ ക്രാഷ് ഡാറ്റ റെക്കോര്‍ഡ് പരിശോധിക്കാനാണ് ശ്രമം. പ്രത്യേക അന്വേഷണ സംഘത്തിന്റെ സാന്നിധ്യത്തിലാണ് പരിശോധന നടക്കുന്നത്. ശ്രീറാം വാഹനമോടിച്ചത് അമിത വേഗത്തിലാണോ എന്ന് കണ്ടെത്തുന്നതിനായി സിസിടിവി ദൃശ്യങ്ങള്‍ കൃത്യമായി ലഭിച്ചിരുന്നില്ല. ഫോക്‌സ് വാഗണ്‍ കമ്പനി നേരിട്ട് നടത്തുന്ന സാങ്കതിക പരിശോധനയിലൂടെ വേഗതയടക്കമുള്ള കാര്യങ്ങള്‍ കണ്ടെത്താനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.  അതിനിടെ ശ്രീറാം വെങ്കിട്ടരാമന്റെ ഡ്രൈവിങ് ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു. ഒരു വര്‍ഷത്തേക്കാണ് ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തത്. മോട്ടോര്‍ വാഹന നിയമപ്രകാരം തിരുവനന്തപുരം ആര്‍ടിഒയുടേതാണ് നടപടി. മുപ്പത് ദിവസത്തിനുള്ളില്‍ അപ്പീല്‍ നല്‍കാനുള്ള നിയമപ്രകാരമുള്ള അനുമതിയും ആര്‍ടിഒ നല്‍കിയിട്ടുണ്ട്

Leave a Reply

Your email address will not be published.