ഷാരൂഖാന്റെ മന്നത്തെ വീട്ടില് ഇനി ആര്ക്കും പ്രവേശനമില്ല, സഹതാരങ്ങളടക്കമുള്ള സുഹൃത്തുക്കളോട് ഷാരൂഖ്

ലഹരി പാര്‍ട്ടി കേസില്‍ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ അറസ്റ്റിലായതിന് ശേഷം താരത്തിന്റെ മുംബയിലെ വീടായ മന്നത്തില്‍ തിരക്കൊഴിഞ്ഞ നേരമില്ല. ആപത് ഘട്ടത്തിലൂടെ കടന്നുപോകുന്ന ഷാരൂഖ് ഖാനും കുടുംബത്തിനും പിന്തുണ നല്‍കാന്‍ നിരവധി ബോളിവുഡ് താരങ്ങളും സുഹൃത്തുക്കളും മന്നത്തിലേക്ക് ദിവസവും വന്നുകൊണ്ടിരിക്കുകയാണ്.

ബോളിവുഡ് താരങ്ങളായ സല്‍മാന്‍ ഖാന്‍, ദീപികാ പദുക്കോണ്‍, കജോള്‍, കരണ്‍ ജോഹര്‍, രോഹിത്ത് ഷെട്ടി തുടങ്ങി നിരവധി പേര്‍ ഇതിനോടകം ഷാരൂഖിന്റെ വീട്ടില്‍ എത്തികഴിഞ്ഞു. കൂടാതെ ഹൃത്വിക് റോഷനും ഹൃതിക് റോഷന്രെ മുന്‍ ഭാര്യയും ഫാഷന്‍ ഡിസൈനറുമായ സൂസൈന്‍ ഖാന്‍ അടക്കമുള്ളവര്‍ സാമൂഹിക മാദ്ധ്യമങ്ങളില്‍ പിന്തുണ നല്‍കിയിട്ടുമുണ്ട്.എന്നാല്‍ താരത്തിന്റെ വീട് സന്ദര്‍ശിക്കുന്നത് കുറച്ചു ദിവസത്തേക്ക് ഒഴിവാക്കണമെന്ന് ബോളിവുഡിലെ മറ്റ് അഭിനേതാക്കളോടും സുഹൃത്തുക്കളോടും ഷാരൂഖ് ഖാന്റെ മാനേജര്‍ ആവശ്യപ്പെട്ടിരിക്കുകയാണ്.

ബോളിവുഡ് താരങ്ങള്‍ വരുന്നതും കാത്ത് ഷാരൂഖിന്റെ വീടിന് മുന്നില്‍ കാത്തുനില്‍ക്കുന്ന പാപ്പരാസികളുടെ ശല്യം ഒഴിവാക്കാനാണ് ഇങ്ങനെയൊരു തീരുമാനം എടുത്തിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ആഡംബര കപ്പലിന്റെ ഉടമയെ ഇന്ന് എന്‍ സി ബി ചോദ്യം ചെയ്യും. അതേസമയം ആര്യന്‍ ഖാന്റെ കസ്റ്റഡി കാലാവധി നാളെ അവസാനിക്കും. ആര്യനെ മറ്റന്നാള്‍ കോടതിയില്‍ ഹാജരാക്കും.

Share via
Copy link
Powered by Social Snap