ഷാരൂഖ് കിങ്, തമിഴ്നാട് ചാംപ്യന്മാർ

ന്യൂ​ഡ​ല്‍ഹി: ത്ര​സി​പ്പി​ക്കു​ന്ന ജ​യ​ത്തോ​ടെ സ​യ്ദ് മു​ഷ്താ​ഖ് അ​ലി ട്രോ​ഫി​യി​ല്‍ ത​മി​ഴ്നാ​ട് ചാം​പ്യ​ന്‍മാ​ര്‍. അ​വ​സാ​ന ബോ​ളി​ലേ​ക്കു നീ​ണ്ട ആ​വേ​ശ​ക​ര​മാ​യ ഫൈ​ന​ലി​ല്‍ മ​നീ​ഷ് പാ​ണ്ഡെ ന​യി​ച്ച മു​ന്‍ ജേ​താ​ക്ക​ള്‍ കൂ​ടി​യാ​യ ക​ര്‍ണാ​ട​ക​യെ​യാ​ണ് വി​ജ​യ് ശ​ങ്ക​റി​ന്‍റെ ത​മി​ഴ്നാ​ട് നാ​ലു വി​ക്ക​റ്റി​നു മ​റി​ക​ട​ന്ന​ത്. തു​ട​ര്‍ച്ച​യാ​യി ര​ണ്ടാം ത​വ​ണ​യാ​ണ് മു​ഷ്താ​ഖ് അ​ലി ട്രോ​ഫി​ക്കു ത​മി​ഴ്നാ​ട് അ​വ​കാ​ശി​ക​ളാ​യ​ത്. ഇ​തോ​ടെ ഏ​റ്റ​വു​മ​ധി​കം ത​വ​ണ ചാം​പ്യ​ന്‍മാ​രാ​യ ടീ​മെ​ന്ന റെ​ക്കോ​ര്‍ഡും അ​വ​രെ തേ​ടി​യെ​ത്തി. മൂ​ന്നാം ത​വ​ണ​യാ​ണ് ത​മി​ഴ്നാ​ട് കി​രീ​ടം കൈ​ക്ക​ലാ​ക്കി​യ​ത്. 2006-07 പ്ര​ഥ​മ സീ​സ​ണി​ലെ ജേ​താ​ക്ക​ളാ​യ ശേ​ഷം ക​ഴി​ഞ്ഞ സീ​സ​ണി​ലും ഈ ​സീ​സ​ണി​ലും ത​മി​ഴ്നാ​ട് വി​ജ​യ കി​രീ​ടം ചൂ​ടു​ക​യാ​യി​രു​ന്നു. 

ഒ​രു ടി20 ​മ​ല്‍സ​ര​ത്തി​ന്‍റെ മു​ഴു​വ​ന്‍ ആ​വേ​ശ​വും അ​നി​ശ്ചി​ത​ത്വ​വു​മെ​ല്ലാം നി​റ​ഞ്ഞ​താ​യി​രു​ന്നു ക​ലാ​ശ​പ്പോ​രാ​ട്ടം. 152 റ​ണ്‍സി​ന്‍റെ വി​ജ​യ​ല​ക്ഷ്യ​മാ​യി​രു​ന്നു ത​മി​ഴ്നാ​ടി​നു ക​ര്‍ണാ​ട​ക ന​ല്‍കി​യ​ത്. മ​റു​പ​ടി​യി​ല്‍ 19ാം ഓ​വ​ര്‍ ക​ര്‍ണാ​ട​ക വി​ജ​യ​മു​റ​പ്പി​ച്ച​താ​യി​രു​ന്നു. കാ​ര​ണം അ​വ​സാ​ന​ത്തെ ഓ​വ​റി​ല്‍ ത​മി​ഴ്നാ​ടി​നു ജ​യി​ക്കാ​ന്‍ 16 റ​ണ്‍സ് വേ​ണ്ടി​യി​രു​ന്നു. ഐ​പി​എ​ല്ലി​ല്‍ പ​ഞ്ചാ​ബ് കി​ങ്സി​ലൂ​ടെ ക്രി​ക്ക​റ്റ് പ്രേ​മി​ക​ള്‍ക്കു സു​പ​പ​രി​ചി​ത​നാ​യ ഷാ​രൂ​ഖും ആ​ര്‍ സാ​യ് കി​ഷോ​റു​മാ​യി​രു​ന്നു ക്രീ​സി​ല്‍. ബൗ​ള​റാ​വ​ട്ടെ പ്ര​തീ​ക് ജ​യ്നു​മാ​യി​രു​ന്നു. ആ​ദ്യ ബോ​ളി​ല്‍ സാ​യ് കി​ഷോ​ര്‍ ബൗ​ണ്ട​റി​യ​ടി​ച്ചു. അ​ടു​ത്ത ബോ​ളി​ല്‍ സിം​ഗി​ള്‍, തു​ട​ര്‍ന്നൊ​രു വൈ​ഡ്. മൂ​ന്നാ​മ​ത്തെ ബോ​ളി​ല്‍ ഷാ​രൂ​ഖ് സിം​ഗി​ളെ​ടു​ത്തു. 

നാ​ലാ​ത്തെ ബോ​ളി​ലും സിം​ഗി​ള്‍. അ​ഞ്ചാ​മ​ത്തേ​ത് വൈ​ഡ്, തു​ട​ര്‍ന്നു​ള്ള ബോ​ളി​ല്‍ ഷാ​രൂ​ഖ് ഡ​ബി​ള്‍ നേ​ടി. ഇ​തോ​ടെ അ​വ​സാ​ന ബോ​ളി​ല്‍ ത​മി​ഴ്നാ​ടി​നു ജ​യി​ക്കാ​ന്‍ വേ​ണ്ട​ത് അ​ഞ്ചു റ​ണ്‍സ്. ഡീ​പ് സ്‌​ക്വ​യ​ര്‍ ലെ​ഗി​ലൂ​ടെ സി​ക്സ​ര്‍ പ​റ​ത്തി ഷാ​രൂ​ഖ് ത​മി​ഴ്നാ​ടി​ന്‍റെ വി​ജ​യം കു​റി​ച്ച​പ്പോ​ള്‍ ക​ര്‍ണാ​ട​ക ടീം ​സ്ത​ബ്ധ​രാ​യി. 15 ബോ​ളി​ല്‍ മൂ​ന്നു സി​ക്സ​റു​ക​ളും ഒ​രു ബൗ​ണ്ട​റി​യു​മ​ട​ക്കം ഷാ​രൂ​ഖ് 33 റ​ണ്‍സ് അ​ടി​ച്ചെ​ടു​ത്തു. ഓ​പ്പ​ണ​ര്‍ എ​ന്‍ ജ​ഗ​ദീ​ശ​ന്‍ (41), ഹ​രി നി​ശാ​ന്ത് (23), നാ​യ​ക​ന്‍ വി​ജ​യ് ശ​ങ്ക​ര്‍ (18) എ​ന്നി​വ​രാ​ണ് മ​റ്റു പ്ര​ധാ​ന സ്‌​കോ​റ​ര്‍മാ​ര്‍. ക​ര്‍ണാ​ട​ക​യ്ക്കു വേ​ണ്ടി കെ​സി ക​രി​യ​പ്പ ര​ണ്ടു വി​ക്ക​റ്റു​ക​ളെ​ടു​ത്ത​പ്പോ​ള്‍ പ്ര​തീ​ക് ജ​യ്ന്‍, ക​രു​ണ്‍ നാ​യ​ര്‍, വി​ദ്യാ​ധ​ര്‍ പാ​ട്ടീ​ല്‍ എ​ന്നി​വ​ര്‍ ഓ​രോ വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി. ടൂ​ര്‍ണ​മെ​ന്‍റി​ല്‍ ഇ​താ​ദ്യ​മാ​യ​ല്ല ഫി​നി​ഷ​റു​ടെ ഫോ​ളി​ല്‍ ത​മി​ഴ്നാ​ടി​നു വേ​ണ്ടി ഫി​നി​ഷ​റു​ടെ റോ​ളി​ല്‍ ഷാ​രൂ​ഖ് ക​സ​റി​യ​ത്. നേ​ര​ത്തേ ക്വാ​ര്‍ട്ട​ര്‍ ഫൈ​ന​ലി​ല്‍ കേ​ര​ള​ത്തി​നെ​തി​രേ​യും താ​രം ഒ​മ്പ​തു ബോ​ളി​ല്‍ പു​റ​ത്താ​വാ​തെ 19 റ​ണ്‍സെ​ടു​ത്തി​രു​ന്നു. ഫൈ​ന​ലി​ല്‍ ആ​റാ​മ​നാ​യി ഷാ​രൂ​ഖ് ക്രീ​സി​ലെ​ത്തു​മ്പോ​ള്‍ ത​മി​ഴ്നാ​ടി​ന് 28 ബോ​ളി​ല്‍ വി​ജ​യി​ക്കാ​ന്‍ 57 റ​ണ്‍സ് വേ​ണ്ടി​യി​രു​ന്നു. 

വി​ജ​യം കു​റി​ച്ച അ​വ​സാ​ന ഓ​വ​റി​നെ​ക്കൂ​ടാ​തെ 17ാം ഓ​വ​റി​ലും 19ാം ഓ​വ​റി​ലും താ​രം ഓ​രോ സി​ക്സ​ര്‍ വീ​ത​മ​ടി​ച്ചി​രു​ന്നു. 19ം ഓ​വ​രി​ല്‍ ഒ​രു ബൗ​ണ്ട​റി​യും ഷാ​രൂ​ഖ് നേ​ടി. 14 റ​ണ്‍സാ​ണ് ഈ ​ഓ​വ​റി​ല്‍ ത​മി​ഴ്നാ​ടി​നു ല​ഭി​ച്ച​ത്. നേ​ര​ത്തേ ടോ​സ് ന​ഷ്ട​പ്പെ​ട്ട് ബാ​റ്റി​ങി​ന് അ​യ​ക്ക​പ്പെ​ട്ട ക​ര്‍ണാ​ട​ക നി​ശ്ചി​ത ഓ​വ​റി​ല്‍ ഏ​ഴു വി​ക്ക​റ്റി​ന് 151 റ​ണ്‍സാ​ണ് നേ​ടി​യ​ത്. മു​ന്‍നി​ര നി​രാ​ശ​പ്പെ​ടു​ത്തി​യെ​ങ്കി​ലും ലോ​വ​ര്‍ ഓ​ര്‍ഡ​റി​ന്‍റെ ചെ​റു​ത്തു​നി​ല്‍പ്പ് ക​ര്‍ണാ​ട​ക​യെ പൊ​രു​താ​വു​ന്ന സ്‌​കോ​റി​ലെ​ത്തി​ക്കു​ക​യാ​യി​രു​ന്നു. 

അ​ഭി​ന​വ് മ​നോ​ഹ​ര്‍ (46), പ്ര​വീ​ണ്‍ ദു​ബെ (33) എ​ന്നി​വ​രാ​ണ് ക​ര്‍ണാ​ട​ക​യു​ടെ മു​ഖ്യ സ്‌​കോ​റ​ര്‍മാ​ര്‍. അ​ഭി​ന​വ് 37 ബോ​ളി​ല്‍ നാ​ലു ബൗ​ണ്ട​റി​ക​ളും ര​ണ്ടു സി​ക്സ​റു​മ​ടി​ച്ചു. പ്ര​വീ​ണാ​വ​ട്ടെ 25 ബോ​ളി​ല്‍ മൂ​ന്നു ബൗ​ണ്ട​റി​യും ര​ണ്ടു സി​ക്സ​റും നേ​ടി. ക​രു​ണ്‍ നാ​യ​രും ജെ ​സു​ചി​ത്തും 18 റ​ണ്‍സ് വീ​ത​മെ​ടു​ത്ത​പ്പോ​ള്‍ നാ​യ​ക​ന്‍ പാ​ണ്ഡെ 13 റ​ണ്‍സി​നു മ​ട​ങ്ങി. ത​മി​ഴ്നാ​ടി​നാ​യി സാ​യ് കി​ഷോ​ര്‍ മൂ​ന്നു വി​ക്ക​റ്റു​ക​ള്‍ വീ​ഴ്ത്തി. നാ​ലോ​വ​റി​ല്‍ 12 റ​ണ്‍സ് മാ​ത്രം വി​ട്ടു​കൊ​ടു​ത്താ​യി​രു​ന്നു ഇ​ത്.

Share via
Copy link
Powered by Social Snap