ഷാരൂഖ് ഖാന് വീണ്ടും കാമറയ്ക്ക് മുന്നിലേക്ക്

നീണ്ട  നാളത്തെ  ഇടവേളയ്ക്ക്  ശേഷം   ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍  ഷാരൂഖ്  ഖാന്‍   വീണ്ടും  കാമറയ്ക്ക്   മുന്നില്‍  എത്തുകയാണ്. സിദ്ധാര്‍ഥ്  ആനന്ദ്   സംവിധാനം  ചെയ്യുന്ന   ‘പത്താന്‍’  എന്ന   ചിത്രത്തിലാണ്  താരം   അഭിനയിക്കുന്നത്. ഇന്ന്   അന്ധേരിയിലെ    യാഷ്  രാജ്   സ്റ്റുഡിയോയില്‍ ഷാരൂഖ്     ചിത്രീകരണത്തിനെത്തുമെന്ന് ടൈംസ്  ഓഫ്   ഇന്ത്യ   റിപ്പോര്‍ട്ട്   ചെയ്യുന്നു. ബാങ്  ബാങ് , വാര്‍   എന്നീ   ചിത്രങ്ങളുടെ   സംവിധായകന്‍   ആണ്   സിദ്ധാര്‍ഥ്   ആനന്ദ്.  സിദ്ധര്‍ത്തിന്റെ   കഥ കേട്ടയുടന്‍  തന്നെ  താരത്തിന്  വളരെയധികം   ഇഷ്ട്ടപ്പെട്ടുവെന്നാണ്   റിപ്പോര്‍ട്ടുകള്‍.

ദീപിക  പദുകോണും  ജോണ്‍  എബ്രാഹാമും ചിത്രത്തില്‍    പ്രധാന  കഥാപാത്രങ്ങളെ   അവതരിപ്പിക്കുന്നുണ്ട്. തമിഴിലെ   പ്രശസ്ത  സംവിധായകന്‍  ആറ്റ്ലീയ്ക്കു  വേണ്ടിയും ഇതിനോടകം  ഷാരൂഖ്  ഡേറ്റ്  നല്‍കിയിട്ടുണ്ട്. സംഘി  എന്നാണ്   ചിത്രത്തിന്  പേരിട്ടിരിക്കുന്നത്.  പോലീസ്  ഓഫീസര്‍,   ഗ്യാങ്സ്റ്റര്‍     എന്നീ  ഇരട്ട  വേഷത്തിലാണ്      ഷാരൂഖ്   ഈ  ചിത്രത്തിലെത്തുന്നത്. രാജ്  നിധിമോറു കൃഷ്ണ  ഡി.കെ   എന്നീ  ഇരട്ട   സംവിധായകരുടെ   ചിത്രത്തിലും   ഷാരൂഖ്  ഖാന്‍   അഭിനയിക്കുന്നുണ്ട്. കോമഡി  ആക്ഷന്‍  തൃല്ലര്‍  വിഭാഗത്തില്‍   ഒരുങ്ങുന്ന   ചിത്രം  ഇന്ത്യയിലും  വിദേശത്തുമായിട്ടാണ്   ചിത്രീകരിക്കുക.

താരത്തിന്‍റേതായി  കഴിഞ്ഞ   വര്‍ഷം  റിലീസായ   ചിത്രങ്ങളെല്ലാം  തന്നെ   വേണ്ടത്ര  വിജയം  നേടിയിരുന്നില്ല.ബോളിവുഡില്‍   സൂപ്പര്‍   ഹിറ്റ്കള്‍  മാത്രമൊരുക്കിയ    സംവിധായകന്‍   രാജ്കുമാര്‍  ഹിറാനിയുടെ   ചിത്രത്തിലും    ഷാരൂഖ്  അഭിനയിക്കുന്നുണ്ട്. വിദേശ രാജ്യത്തു   പെട്ടുപോകുന്ന   യുവാവിന്‍റെ  കഥയാണ്    ചിത്രം   പറയുന്നത്.പഞ്ചാബ്, കാനഡ   എന്നീ  ലൊക്കേഷനുകളില്‍   വച്ച്  ചിത്രീകരിക്കുന്ന ഈ  ചിത്രം   ഹാസ്യത്തില്‍ പൊതിഞ്ഞ  രാഷ്ട്രീയം  പറയുന്നതാവും. 

Share via
Copy link
Powered by Social Snap