‘ഷൂട്ടിങ്ങല്ല, ഒറിജിനല്‍’; അന്തസ്സായി കബഡി കളിച്ച് മുകേഷ്, വീഡിയോ വൈറല്‍

സിനിമയിലും രാഷ്ട്രീയത്തിലും ഒരുപോലെ ശ്രദ്ധ നേടിയ താരമാണ് മുകേഷ്. മുകേഷ് സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ച ഒരു വീഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. മുകേഷ് എം.എല്‍.എ ഒരു കബഡി മത്സരത്തില്‍ പങ്കെടുക്കുന്ന വീഡിയോയാണ് അത്. സിനിമയും രാഷ്ട്രീയവും മാത്രമല്ല, കായികവും തനിക്ക് വഴങ്ങുമെന്ന് അദ്ദേഹം തെളിയിക്കുകയാണ്.
”കബഡി കളി എന്നും മലയാളികളുടെ ആവേശമാണ്. കോവിഡിന് തൊട്ടുമുമ്പ് മാധ്യമ പ്രവര്‍ത്തകരുമായി നടന്ന സൗഹൃദ കബഡി കളി മത്സരം” എന്ന തലക്കട്ടോടെയാണ് മുകേഷ് ഫേസ്ബുക്കിലൂടെ താന്‍ കബഡി കളിക്കുന്ന വീഡിയോ പങ്കുവെച്ചത്. വീഡിയോ ഇപ്പോള്‍ തന്നെ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു.
കൊല്ലം നിയമസഭ മണ്ഡലത്തില്‍ നിന്നും വിജയിച്ച എം.എല്‍.എയാണ് മുകേഷ്. രാഷ്ട്രീയ പ്രവേശനത്തിന് മുമ്പ് സിനിമയില്‍ നിറസാന്നിധ്യമായിരുന്നു താരം. പ്രിയദര്ശന് മോഹന്‍ലാല്‍ കൂട്ടുകെട്ടിലിറങ്ങിയ നിരവധിയായ ചിത്രങ്ങളില്‍ മുകേഷ് പ്രധാന വേഷങ്ങളില്‍ തിളങ്ങിയിരുന്നു. സിദ്ദിഖ് ലാലിന്റെ റാംജിറാവു സ്പീക്കിങ് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെ നായക മുന്നിരയിലേക്കും മുകേഷ് കടന്നുവന്നു.