ഷൂട്ടിങ്ങിനിടെ നടൻ ജയസൂര്യയുടെ തലയ്ക്ക് പരുക്കേറ്റു

കൊച്ചി: സിനിമാ ചിത്രീകരണത്തിനിടെ ‌നടന്‍ ജയസൂര്യക്ക് പരുക്കേറ്റു. വിജയ് ബാബു നിർമിക്കുന്ന തൃശൂര്‍പൂരം എന്ന സിനിമയുടെ കൊച്ചിയിലെ ലൊക്കേഷനില്‍ വച്ചായിരുന്നു അപകടം. ആക്ഷന്‍ രംഗം ചിത്രീകരിക്കുന്നതിനിടെ ജയസൂര്യ തെറിച്ചു വീഴുകയായിരുന്നു. തലയ്ക്ക് പരുക്കേറ്റ ജയസൂര്യയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

നേരത്തെ, ദേശീയ ഫുട്ബോൾ ടീമിന്‍റെ നായകനായിരുന്ന വി.പി സത്യന്‍റെ ജീവിതകഥ പ്രമേയമാക്കിയ ക്യാപ്റ്റൻ എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടെയും ജയസൂര്യക്ക് പരുക്കേറ്റിരുന്നു. അന്ന് ഫുട്ബോൾ മത്സരം ചിത്രീകരിക്കുന്നതിനിടെ വലതു കാലിലായിരുന്നു പരുക്കേറ്റത്.

Leave a Reply

Your email address will not be published.

Share via
Copy link
Powered by Social Snap