സംഗീത സംവിധായകൻ സിദ്ധാര്ത്ഥ വിജയൻ അന്തരിച്ചു

സംഗീത സംവിധായകന്‍ സിദ്ധാർത്ഥ വിജയൻ കൊച്ചി സ്വകാര്യ ആശുപത്രിയില്‍ വെച്ച് അന്തരിച്ചു. 63 വയസ്സായിരുന്നു.

കലാഭവൻ മണിയുടെ ഗാനങ്ങള്‍ക്ക് സംഗീതം നല്‍കിയായിരുന്നു സിദ്ധാര്‍ത്ഥ വിജയൻ പേരെടുത്തത്. സ്വാമി തിന്തകത്തോം എന്ന അയ്യപ്പഭക്തി ഗാനത്തിനു വേണ്ടി 1994ലാണ് കലാഭാവൻ മണിയുമായി ഒരുമിക്കുന്നത്. മകരപ്പുലരിയാണ് അവസാന കാസറ്റ്. നാടൻപാട്ടുകളുടെ കാസ്റ്റുകള്‍, കോമഡി ആല്‍ബങ്ങള്‍ തുടങ്ങിയവയും കലാഭവൻ മണിയുമായി ചേര്‍ന്ന് ചെയ്‍തിട്ടുണ്ട്.