സംഘാടകർ ചതിച്ചു; ഉത്ഘടനത്തിനെത്തിയ നൂറിൻ ഷെരീഫിന്റെ മൂക്കിന് ജനങ്ങളുടെ ആക്രമണത്തിൽ പരിക്ക്

മലയാളത്തിന്റെ പ്രിയ നടി നൂറിൻ ഷെരീഫിന് മഞ്ചേരിയിൽ ഉത്ഘടനത്തിന് എത്തിയപ്പോൾ ജനങ്ങളുടെ ആക്രമണത്തിൽ പരിക്ക്.

മഞ്ചേരിയിൽ ഒരു ഹൈപ്പർമാർകെറ്റ് ഉത്‌ഘാടനം ചെയ്യാൻ എത്തിയ നൂറിൻ നാല് മണിക്ക് എത്തും എന്ന് പറഞ്ഞു എങ്കിൽ കൂടിയും 6 മണിക്കാണ് എത്തിയത്. ഇതാണ് കാത്തിരുന്ന ജനങ്ങളുടെ പ്രകോപിപ്പിക്കാൻ കാരണം.

എന്നാൽ തങ്ങൾ കൃത്യ സമയത്ത് ഹോട്ടലിൽ എത്തിയിരുന്നു എങ്കിലും കൂടുതൽ ആളുകൾ എത്തുന്നതിനു വേണ്ടി 6 മണി കാത്തിരിക്കാൻ സംഘാടകർ ആവശ്യപ്പെടുക ആയിരുന്നു. എന്നാൽ ഇതിൽ തങ്ങൾ നിരപരിധികൾ ആയിരുന്നു എന്നാണ് നൂറിന്റെ അമ്മ പറയുന്നത്. എത്തിയ ഉടനെ നടിയെയും കൂട്ടരെയും വളഞ്ഞ ആൾക്കൂട്ടം അവർ വന്ന കാറിനെ ഇടിക്കുകയും മറ്റും ചെയ്തു.

ഇതിനിടെ ആൾക്കൂട്ടത്തിൽ ചിലരുടെ കൈ കൊണ്ട് നടിയുടെ മൂക്കിന് ഇടിയേറ്റു. ഇടിയുടെ ആഘാതത്തിൽ മൂക്കിന്റെ ഉൾവശത്ത് ചെറിയ ക്ഷതമുണ്ടായതായി അമ്മ പറഞ്ഞു. നൂറിൻ വേദിയിലെത്തിയതോടെ എത്താൻ വൈകിയതായി ആരോപിച്ച് ജനക്കൂട്ടം ബഹളവും ശകാരവർഷവും ആരംഭിച്ചു. ബഹളം അനിയന്ത്രിതമായതോടെ നൂറിൻ തന്നെ മൈക്കെടുത്ത് സംസാരിച്ചുതുടങ്ങി.

തുടർന്ന് വേദനയും കരച്ചിലും കടിച്ചമർത്തി ആയിരുന്നു നൂറിൻ ജനങ്ങൾക്ക് മുന്നിൽ സംസാരിച്ചത്. തുടർന്ന് തന്റെ നിരപരാധിത്വം വെളിപ്പെടുത്തി ആരാധകരുടെ രോഷം ഇല്ലാതാക്കിയാണ് നൂറിൻ മടങ്ങിയത്.

Leave a Reply

Your email address will not be published.

Share via
Copy link
Powered by Social Snap