സംസ്കൃതത്തിൽ ഒരുക്കിയ ഒരു പ്രണയഗാനം

ലോക സംസ്കൃത ദിനത്തിൽ ഒരു കൂട്ടം ഭാഷാപ്രേമികൾ ഒരുക്കുന്ന സംസ്കൃത സം​ഗീത വീഡിയോ ശ്രദ്ധനേടുന്നു. ‘കൃതി’ എന്ന് പേരിട്ടിരിക്കുന്ന ഈ ആൽബം രചിച്ചിരിക്കുന്നത് നിധീഷ് ഗോപിയാണ്. വൈശാഖ് ശശികുമാർ ഈണം നൽകിയിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് ഗോവിന്ദ് വേലായുധനാണ്‌. പ്രശാന്ത് പി രാജൻ, ശരത് മിത്രൻ എന്നിവരുടേതാണ് ആശയം. 

ജിബിൻ ജോയ് വാഴപ്പിള്ളി സംവിധാനം ചെയ്ത മ്യൂസിക് ആൽബത്തിൽ സാധിക വേണുഗോപാലും അർമാൻ അഗസ്റ്റിയുമാണ് അഭിനയിച്ചിരിക്കുന്നത്. നിർവഹിച്ചിരിക്കുന്നു. ഛായാഗ്രഹണവും ചിത്രസംയോജനവും ചെയ്തിരിക്കുന്നത് ശ്യാം. മ്യൂസിക്247ന്റെ ചാനലിൽ റിലീസ് ചെയ്തിരിക്കുന്ന ആൽബം നിർമിച്ചിരിക്കുന്നത് അപർണ മേനോനാണ്.

Share via
Copy link
Powered by Social Snap