സംസ്ഥാനത്ത് തിയെറ്ററുകൾ ഉടനെ തുറക്കില്ല

തിരുവനന്തപുരം: സംസ്ഥാനത്തെ തിയെറ്ററുകൾ തുറക്കാൻ ഇനിയും വൈകും. രോഗവ്യാപനം നിയന്ത്രണ വിധേയമാവാത്ത സാഹചര്യത്തിൽ തിയെറ്ററുകൾ ഉടൻ തുറക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രി വിളിച്ചു ചേർത്ത യോഗത്തിൽ ധാരണയായി. വിവിധ ചലച്ചിത്ര സംഘടനകളുമായാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചർച്ച നടന്നത്. തിയെറ്ററുകൾ തുറക്കാൻ കേന്ദ്ര സർക്കാർ അനുമതിയായെങ്കിലും സംസ്ഥാനത്ത് അടച്ചിടൽ തുടരുകയായിരുന്നു.

നേരത്തെ വിവിധ സംഘടനകളുമായി സർക്കാർ നടത്തിയ ചർച്ചയിലും തത്കാലം തിയെറ്ററുകൾ തുറക്കേണ്ടെന്ന ധാരണയിലാണ് എത്തിയത്. തിയെറ്ററുകൾ തുറക്കുന്നത് രോഗവ്യാപനം വർധിപ്പിക്കുമെന്ന ആശങ്ക ആരോഗ്യവകുപ്പ് മുന്നോട്ടുവച്ചിട്ടുണ്ട്. തുറക്കുകയാണെങ്കിൽ കർശനമായി മാനദണ്ഡങ്ങൾ പാലിച്ചു വേണമെന്നാണ് ആരോഗ്യവകുപ്പിന്‍റെ നിർദേശം.

Share via
Copy link
Powered by Social Snap