സംസ്ഥാനത്ത് പോളിങ് സമയം അവസാനിച്ചു;ഏറ്റവും കൂടുതൽ പോളിംഗ് കോഴിക്കോട്;കുറവ് പത്തനംതിട്ടയിൽ

തിരുവനന്തപുരം :സംസ്ഥാനത്ത് പോളിങ് സമയം അവസാനിച്ചു .73 .4  % പോളിങ് നടന്നുവെന്ന് ഏറ്റവും ഒടുവിലെ കണക്കുകൾ വ്യക്തമാകുന്നു .കോഴിക്കോടാണ് ഏറ്റവും കൂടുതൽ പോളിങ് രേഖപ്പെടുത്തിയത് .ജില്ലയിൽ 77 .9  % പോളിങ് നടന്നു .ഏറ്റവും കുറവ് പോളിങ് പത്തനംതിട്ടയിലാണ് .68 .09  % ആണ്  ജില്ലയിലെ പോളിങ് .

കോഴിക്കോടിന് പിന്നാലെ കണ്ണൂർ ,പാലക്കാട് ,തൃശൂർ ,എറണാകുളം ജില്ലകളിൽ ഏറ്റവും കൂടുതൽ പോളിംഗ് രേഖപ്പെടുത്തി .നേമം,കഴകൂട്ടം,മഞ്ചേശ്വരം എന്നിവിടങ്ങളിലും പോളിംഗ് ഏറ്റവും കൂടുതൽ രേഖപ്പെടുത്തി .

മുഖ്യമന്ത്രി പിണറായി വിജയൻ,പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തുടങ്ങിയവർ രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി .ഗുരുവായൂർ,തലശേരി മണ്ഡലങ്ങളിൽ പോളിംഗ് കുറഞ്ഞത് മുന്നണികളിൽ ആശങ്കയ്ക്ക് വഴി ഒരുക്കുന്നുണ്ട് .

ഈ രണ്ട്  മണ്ഡലങ്ങളിലും ബിജെപി ക്ക് സ്ഥാനാർത്ഥിയില്ല .അതിനാൽ ബിജെപി വോട്ടുകൾ പോൾ  ചെയ്യപ്പെട്ടില്ല എന്നാണ് നിഗമനം .സംസ്ഥാനത്ത് കൊല്ലം ,ഇടുക്കി ,കണ്ണൂർ ജില്ലകളിൽ കള്ള  വോട്ട് നടന്നതായി പരാതിയുണ്ട് .വോട്ടെടുപ്പിനിടെ സംസ്ഥാനത്ത് ചിലയിടങ്ങളിൽ തർക്കമുണ്ടായി .

Share via
Copy link
Powered by Social Snap