സംസ്ഥാനത്ത് മികച്ച വ്യവസായ സൗഹൃദ അന്തരീക്ഷമാണുള്ളത്: മുഖ്യമന്ത്രി

കണ്ണൂര്‍> സംസ്ഥാനത്ത് അതിശക്തമായ വ്യവസായ സൗഹൃദ അന്തരീക്ഷമാണുള്ളതെന്ന് മുഖ്യമന്ത്രി പിണറായിവിജയന്‍. നല്ലതോതില്‍ നിക്ഷേപം പലതലത്തില്‍  ആകര്‍ഷിക്കാന്‍ കഴിയുന്നുണ്ട്.

 നിസാന്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ വന്നുവെന്നത് അതിന്റെ തെളിവാണ്. അന്താരാഷ്ട്ര പ്രശസ്തിയുള്ള ഒട്ടേറെ സ്ഥാപനങ്ങള്‍ സംസ്ഥാനത്തേക്ക് വരികയാണ്.

 കണ്ണൂര്‍ നോര്‍ത്ത് മലബാര്‍ ചേമ്പര്‍ ഓഫ് കൊമേഴ്സിന്റെ ചേമ്പര്‍ അവാര്‍ഡ് സമര്‍പ്പണം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നാട്ടില്‍ വ്യവസായം നടത്താന്‍ പ്രാപ്തരായ ആളുകളുടെ വ്യവസായം നല്ലതോതില്‍ അഭിവൃദ്ധിപ്പെട്ടുപോകണമെന്നത്  കൊണ്ടാണ് ലൈസന്‍സ് ലഭിക്കുന്നതിന് ചില പുതിയകാര്യങ്ങള്‍ സര്‍ക്കാര്‍ തീരുമാനിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. 

പത്ത് കോടിയില്‍ താഴെ നിക്ഷേപിക്കുന്നവര്‍ക്ക് മൂ ന്ന് വര്‍ഷം കൊണ്ട് ലൈസന്‍സ് എടുത്താല്‍ മതിയാവും. 10 കോടിയില്‍ കൂടുതല്‍ നിക്ഷേപിക്കുന്നവര്‍ക്ക് കെഎസ്ഐഡിസി തന്നെ എല്ലാഅനുമതിയും വാങ്ങിനല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രി ഇ പി ജയരാജന്‍ അധ്യക്ഷനായി.

Leave a Reply

Your email address will not be published.