സംസ്ഥാനത്ത് ശക്തമായ കാറ്റിന് സാധ്യത; മത്സ്യബന്ധനത്തിന് പോകുന്നവര്ക്ക് മുന്നറിയിപ്പ്

സംസ്ഥാനത്ത് ശക്തമായ കാറ്റിന് സാധ്യത. ഇതിനാല്‍ കേരള തീരത്ത് നിന്ന് മത്സ്യ ബന്ധനത്തിന് പോകുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.
തെക്ക് പടിഞ്ഞാറന്‍, മധ്യ പടിഞ്ഞാറന്‍, വടക്കന്‍ അറബി കടല്‍ പ്രദേശങ്ങളില്‍ മണിക്കൂറില്‍ 50 മുതല്‍ 70 കിലോമീറ്റര്‍ വേഗതയിലും, തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍, തെക്ക് കിഴക്കന്‍ ശ്രീലങ്കന്‍ തീരങ്ങള്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വേഗതയിലും കാറ്റ് വീശാന്‍ സാധ്യതയുണ്ട്.
ഈ പ്രദേശങ്ങളില്‍ നിന്ന് മത്സ്യബന്ധനത്തിന് പോകരുതെന്ന് ജില്ലാ കളക്ടര്‍മാര്‍ അറിയിച്ചു. ചൊവ്വ മുതല്‍ വെള്ളിയാഴ്ച വരെ നാല് ദിവസത്തേക്കാണ് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.
Share via
Copy link
Powered by Social Snap