സബ് ഇന്സ്പെക്ടര് അജിതന് ആദരാഞ്ജലി അര്പ്പിച്ച് പോലീസ് സേന

സ്വന്തം നാടിനു ജീവൻ നൽകി സേവനമർപ്പിച്ച പൊലീസ് ഉദ്യോഗസ്ഥന് ഓദ്യോഗിക യാത്രാമൊഴി. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കിടയിലാണ് സബ് ഇൻസ്പെക്ടർ അജിതനെ മരണം അതേ രോഗത്തിൻ്റെ രൂപത്തിൽ വന്ന് കവർന്നത്. കൊവിഡ് ചികിത്സയിലിരിക്കെ മരിച്ച സ്‌പെഷ്യല്‍ ബ്രാഞ്ച് സബ് ഇന്‍സ്‌പെക്ടര്‍ വരമ്പനാല്‍ റ്റി.വി അജിതന് (55) പോലീസ് സേന ആദരാഞ്ജലി അർപ്പിച്ചു. കൊവിഡ് സ്ഥീരികരിച്ചതിനെ തുടര്‍ന്ന് ഇടുക്കി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. ഹൃദ്‌രോഗവും പ്രമേഹവും കാരണം രോഗം മൂര്‍ച്ഛിതിനെ തുടര്‍ന്ന് ചികിത്സ കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു. കഴിഞ്ഞ രാത്രി ഹൃദയാഘാതത്തെ തുടര്‍ന്ന് മരണം സംഭവിക്കുകയായിരുന്നു. ജില്ലാ പോലീസ് മേധാവി ആർ .കറുപ്പസ്വാമി മൃതദേഹത്തില്‍ പുഷ്പചക്രം അര്‍പ്പിച്ചു. 1990ല്‍ ജോലിയില്‍ പ്രവേശിച്ച അജിതന്‍ ഇടുക്കി സ്‌പെഷ്യല്‍ ബ്രാഞ്ചില്‍ കണ്ട്രോള്‍ റൂം സ്ബ് ഇന്‍സ്‌പെക്ടറായാണ് ഒടുവിൽ സേവനം അനുഷ്ടിച്ചത്. ഭാര്യ: രമണി മക്കള്‍ അക്ഷയ (ബിരുദ വിദ്യാര്‍ത്ഥിനി), അബിന്‍(

Share via
Copy link
Powered by Social Snap