സഭാ നിലപാടിനെ പിന്തുണയ്ക്കുന്നു ; ബി.ഡി.ജെ.എസ്

കോട്ടയം: യാഥാർത്ഥ്യം മനസിലാക്കുന്നതിന് തങ്ങളുടെ വിശ്വാസികളോട് ജാഗ്രത പാലിക്കുന്നതിന് നിർദേശം കൊടുത്ത പാലാ ബിഷപ്പിന്‍റെ നിലപാടിനെ പിന്തുണയ്ക്കുന്നതായി ബി.ഡി.ജെ.എസ് കോട്ടയം നിയോജക മണ്ഡലം കമ്മിറ്റി.ലൗ ജിഹാദും ലഹരി ജിഹാദും ഇന്ന് സമൂഹത്തിൽ യാഥാർത്ഥ്യമാണ്. ഒരു മത വിഭാഗത്തിന് എതിരായല്ല ബിഷപ്പിൻ്റെ പ്രസ്താവന. തങ്ങളുടെ സഭാ വിശ്വാസികളോട് ജാഗ്രത പാലിക്കുന്നതിന് നിർദ്ദേശിക്കുന്നതിന് ബിഷപ്പിന് ബാദ്ധ്യതയുണ്ട്.

ലൗ ജിഹാദ് ഇന്ന് സമൂഹത്തിൽ യാഥാർത്ഥ്യമെന്ന് കണക്കുകൾ നിരത്തി തന്നെ എസ്.എൻ.ഡി.പി.യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ചൂണ്ടിക്കാട്ടിയിരുന്നു. അന്നും അദ്ദേഹത്തിനെതിരെ സംഘടിത ആക്രമണമായിരുന്നു. ഇപ്പോൾ ബിഷപ് സത്യം പറഞ്ഞതിനെ ഇടതു വലതു മുന്നണിയിലെ മുഖ്യ രാഷ്ട്രീയ പാർട്ടികൾ വർഗീയ കാഴ്ചപ്പാടോടുകൂടി കപട മതേതരത്വത്തിൻ്റെ മേലങ്കിയണിഞ്ഞ് വിമർശിക്കുകയാണെന്നും  ബി.ഡി.ജെ.എസ് ആരോപിച്ചു. പാലാ ബിഷപ്പിനെ ഭീഷണിപ്പെടുത്താൻ അനുവദിക്കില്ല. ആരോപണത്തിലെ യാഥാർത്ഥ്യം അന്വേഷിക്കുകയാണ് വേണ്ടതെന്നും ബി.ഡി.ജെ.എസ്.അഭിപ്രായപ്പെട്ടു.

നിയോജക മണ്ഡലം പ്രസിഡൻ്റ് അഡ്വ.ശാന്താറാം റോയി തോളൂർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി പി.അനിൽകുമാർ, ജില്ലാ ജോയിൻ്റ് സെക്രട്ടറി സജീഷ്കുമാർ മണലേൽ, ജില്ലാ കമ്മിറ്റിയംഗം എൻ.കെ.ഗിരീഷ്കുമാർ,നിയോജക മണ്ഡലം വൈസ് പ്രസിഡൻ്റ് ജിജേഷ് കൊച്ചുതോപ്പിൽ, സെക്രട്ടറിമാരായ, റ്റി.എച്ച്.ഷെജിമോൻ, റ്റി.റ്റി മോഹനൻ, പി.ഡി പ്രശാന്ത്, ജോയിൻ്റ് സെക്രട്ടറിമാരായ എസ്. ദിലീപ്കുമാർ, സി.എസ് സുരേഷ്മോൻ എന്നിവർ പ്രസംഗിച്ചു.

Share via
Copy link
Powered by Social Snap