സസ്പെന്സുകള് ഒളിപ്പിച്ച് ഫഹദിന്റെ ‘സീ യൂ സൂൺ’; ട്രയിലര് കാണാം

ടേക്ക് ഓഫിന് ശേഷം ഫഹദ് ഫാസിലും മഹേഷ് നാരായണനും ഒന്നിക്കുന്ന ‘സീ യൂ സൂൺ’ ന്‍റെ ട്രയിലര്‍ പുറത്തിറങ്ങി. ആദ്യന്തം സസ്പെന്‍സുകളുമായാണ് ട്രയിലര്‍ ഒരുക്കിയിരിക്കുന്നത്. ഫഹദിനെ കൂടാതെ റോഷന്‍ മാത്യു, ദര്‍ശന രാജേന്ദ്രന്‍, മാലാ പാര്‍വ്വതി എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

ഫഹദും നസ്രിയയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. മഹേഷ് നാരായണന്‍റെതാണ് തിരക്കഥ. കൂടാതെ എ‍ഡിറ്റിംഗും വിര്‍ച്വല്‍ സിനിമാറ്റോഗ്രഫിയും കൈകാര്യം ചെയ്യുന്നതും സംവിധായകന്‍ തന്നെയാണ്. സംഗീതം ഗോപീസുന്ദര്‍. കോവിഡിന്‍റെ പശ്ചാത്തലത്തില്‍ ആമസോണ്‍ പ്രൈമിലൂടെയാണ് ചിത്രം പ്രേക്ഷകരിലേക്കെത്തുന്നത്. സെപ്തംബര്‍ 1നാണ് റിലീസ്.

Share via
Copy link
Powered by Social Snap