സഹകരണവകുപ്പിന്റെ വെബ്സൈറ്റ് ഉദ്ഘാടനം മന്ത്രി നിർവഹിച്ചു

സഹകരണവകുപ്പിന്റെ പരിഷ്‌കരിച്ച വെബ്സൈറ്റിന്റെ ഉദ്ഘാടനം സഹകരണവകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിച്ചു.
സഹകരണ വകുപ്പിന്റെ പ്രവർത്തനങ്ങൾ, ഘടന, സഹകരണമേഖലയിലെ ഇടപെടലുകൾ എന്നിവ സമഗ്രമായി പ്രതിപാദിക്കുന്നതാണ് പുതിയ വെബ്സൈറ്റ്. സിഡിറ്റാണ് രൂപകല്പന ചെയ്തത്.
സഹകരണവകുപ്പ് മന്ത്രിയുടെ ചേംബറിൽ നടന്ന ചടങ്ങിൽ സഹകരണവകുപ്പ് സെക്രട്ടറി മിനി ആന്റണി, മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കല്ലറ മധു, സഹകരണ വകുപ്പിലെ അഡീഷണൽ രജിസ്ട്രാർ, ജീവനക്കാർ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published.