സാധാരണക്കാര്ക്ക് വീണ്ടും കേന്ദ്രത്തിന്റെ ഇരുട്ടടി; ഇന്ധനവിലയില് ഇന്നും വര്ധനവ്

സാധാരണക്കാര്‍ക്ക് വീണ്ടും കേന്ദ്രത്തിന്റെ ഇരുട്ടടി. ഇന്ധനവിലയില്‍ ഇന്നും വര്‍ധനവ്. ഒരു ലിറ്റര്‍ ഡീസലിന് 32 പൈസയും പെട്രോളിന് 25 പൈസയും വര്‍ധിച്ചു.
ഇതോടെ  തിരുവനന്തപുരത്ത് പെട്രോൾ വില 104 രൂപ 38 പൈസയും ഡീസൽ വില 97 രൂപ 32 പൈസയുമായി.
അതേസമയം, രാജ്യാന്തര വിപണിയില്‍ എണ്ണവില കുറഞ്ഞു. ബ്രെന്റ്ക്രൂഡ് വില ബാരലിന് 78 ഡോളറായാണ് കുറഞ്ഞത്. യുഎസില്‍ എണ്ണയുടെ സ്റ്റോക്ക് ഉയര്‍ന്നതാണ് വില കുറയാന്‍ കാരണം
Share via
Copy link
Powered by Social Snap