സാമ്പത്തിക ബാധ്യത:തമിഴ്നാട്ടിൽ അഞ്ചംഗ കുടുംബത്തെ മരിച്ച നിലയിൽ കണ്ടെത്തി

ചെന്നൈ :  തമിഴ്നാട്ടിൽ അഞ്ചം​ഗ കുടുംബത്തെ മരിച്ച നിലയിൽ കണ്ടെത്തി. വിഴുപുരത്താണ് സംഭവം. പുതുപാളയം ഗ്രാമത്തില്‍ താമസിക്കുന്ന ദമ്പതിമാരെയും ഇവരുടെ എട്ട്, ഏഴ് വയസുള്ള പെണ്‍മക്കളേയും അഞ്ച് വയസുകാരനായ മകനെയുമാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്.ഇന്ന് വൈകിട്ടാണ് അഞ്ച് പേരുടേയും മൃതദേഹങ്ങൾ തൂങ്ങിയ നിലയിൽ  കണ്ടെത്തിയത് . അയൽവാസിയാണ് സംഭവം പൊലീസിനെ അറിയിച്ചത്. തുടർന്ന് ഉന്നത പൊലീസ് ഉദ്യോ​ഗസ്ഥരടക്കം സ്ഥലത്തെത്തി പരിശോധന നടത്തി.

മക്കളെ കൊലപ്പെടുത്തിയ ശേഷം ദമ്പതിമാര്‍ ജീവനൊടുക്കിയതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഗൃഹനാഥന് വന്‍ സാമ്പത്തിക ബാധ്യതകളുണ്ടായിരുന്നതായി വിവരമുണ്ട്. ഇതാണ്  ആത്മ​ഹത്യയിലേക്ക് നയിച്ചതാകാമെന്നാണ് പൊലീസ് പറയുന്നത്. മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനായി വിഴുപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

Share via
Copy link
Powered by Social Snap